Job 41
1“ + 41:1 നക്ര - വലിയ മുതലമഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? 2 അതിന്‍റെ നാക്ക് കയറുകൊണ്ട് അമർത്താമോ? 1
2അതിന്‍റെ മൂക്കിൽ കയറു കോർക്കാമോ? 2 അതിന്‍റെ അണയിൽ കൊളുത്ത് കടത്താമോ? 1
3അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? 2 മൃദുവായ വാക്ക് നിന്നോടു പറയുമോ? 1
4അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് 2 അത് നിന്നോട് ഉടമ്പടി ചെയ്യുമോ? 1
5പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? 2 അതിനെ പിടിച്ച് നിന്‍റെ കുമാരിമാർക്കായി കെട്ടിയിടുമോ? 1
6മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? 2 അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്‍ക്കുമോ? 1
7നിനക്കു അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും 2 തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ? 1
8അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക; 2 പിന്നെ നീ അതിന് തുനിയുകയില്ല. 1
9അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു; 2 അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ. 1
10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; 2 പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്‍? 1
11ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? 2 ആകാശത്തിൻ കീഴിലുള്ളതെല്ലം എന്‍റെതല്ലയോ? 1
12“അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും 2 അതിന്‍റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല. 1
13അതിന്‍റെ പുറം കുപ്പായം ഊരാകുന്നവനാര്? 2 അതിന്‍റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര്‍ ചെല്ലും? 1
14അതിന്‍റെ മുഖത്തെ കതക് ആര്‍ തുറക്കും? 2 അതിന്‍റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്. 1
15ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു; 2 അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു. 1
16അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; 2 ഇടയിൽ കാറ്റുകടക്കുകയില്ല. 1
17ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; 2 വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു. 1
18“അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; 2 അതിന്‍റെ കണ്ണ് ഉഷസ്സിന്‍റെ കണ്ണിമപോലെ ആകുന്നു. 1
19അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും 2 തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു. 1
20തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും 2 എന്നപോലെ അതിന്‍റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു. 1
21അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; 2 അതിന്‍റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു. 1
22അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു; 2 അതിന്‍റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. 1
23അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; 2 അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു. 1
24അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്; 2 തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ. 1
25അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; 2 ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു. 1
26വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; 2 കുന്തം, അസ്ത്രം, വേൽ എന്നിവ കൊണ്ടും സാദ്ധ്യമല്ല 1
27ഇരുമ്പ് വൈക്കോൽപോലെയും 2 താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു. 1
28അസ്ത്രം അതിനെ ഓടിക്കുകയില്ല; 2 കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു. 1
29ഗദ അതിന് താളടിപോലെ തോന്നുന്നു; 2 വേൽ ചാടുന്ന ഒച്ച കേട്ടിട്ട് അതു ചിരിക്കുന്നു. 1
30അതിന്‍റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; 2 അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു. 1
31“കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; 2 സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു. 1
32അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു; 2 ആഴി നരച്ചതുപോലെ തോന്നുന്നു. 1
33ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല; 2 അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു. 1
34അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു; 2 അഹംഭാവമുള്ള ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.”