Job 22
1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: 1
2“മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? 2 ജ്ഞാനിയായവൻ തനിക്കു തന്നെ ഉപകരിക്കുകയുള്ളൂ. 1
3നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? 2 നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ? 1
4നിന്‍റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും 2 നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്? 1
5നിന്‍റെ ദുഷ്ടത വലിയതല്ലയോ? 2 നിന്‍റെ അകൃത്യങ്ങൾക്ക് അന്തവുമില്ല. 1
6“നിന്‍റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, 2 നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. 1
7ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; 2 വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു. 1
8ബലവാനായവന് ദേശം കൈവശമായി, 2 മാന്യനായവൻ അതിൽ പാർത്തു. 1
9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; 2 അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു. 1
10അതുകൊണ്ട് നിന്‍റെ ചുറ്റും കെണികൾ ഇരിക്കുന്നു; 2 പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. 1
11അല്ല, നീ അന്ധകാരത്തെയും 2 നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? 1
12“ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? 2 നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. 1
13എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? 2 കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ? 1
14നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു; 2 ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു. 1
15ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന 2 പഴയ വഴി നീ പ്രമാണിക്കുമോ? 1
16കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; 2 അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. 1
17അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; 2 സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു. 1
18അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; 2 ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. 1
19“നീതിമാന്മാർ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു; 2 കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: 1
20‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; 2 അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു. 1
21നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; 2 എന്നാൽ നിനക്കു നന്മവരും. 1
22അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; 2 ദൈവത്തിന്‍റെ വചനങ്ങളെ നിന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുക. 1
23സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; 2 നീതികേട് നിന്‍റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും. 1
24നിന്‍റെ പൊന്ന് പൊടിയിലും 2 ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക. 1
25അപ്പോൾ സർവ്വശക്തൻ നിനക്കു പൊന്നും 2 വിലയേറിയ വെള്ളിയും ആയിരിക്കും. 1
26“അന്നു നീ സർവ്വശക്തനിൽ ആനന്ദിക്കും; 2 ദൈവത്തിങ്കലേക്ക് നിന്‍റെ മുഖം ഉയർത്തും. 1
27നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്‍റെ പ്രാർത്ഥന കേൾക്കും; 2 നീ നിന്‍റെ നേർച്ചകൾ കഴിക്കും. 1
28നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്കു സാധിക്കും; 2 നിന്‍റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. 1
29ദൈവം അഹംഭാവികളെ താഴ്ത്തുന്നു. 2 താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും. 1
30നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; 2 നിന്‍റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.“