Job · ബൈബിൾ (മലയാളം)

Job 8

1അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: 1

2“എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? 2 നിന്‍റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? 1

3ദൈവം ന്യായം മറിച്ചുകളയുമോ? 2 സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? 1

4നിന്‍റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ 2 ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. 1

5നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും 2 സർവ്വശക്തനായ ദൈവത്തോടപേക്ഷിക്കുകയും ചെയ്താൽ, 1

6നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ 2 അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; 2 നിന്‍റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. 1

7നിന്‍റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; 2 നിന്‍റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. 1

8“നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; 2 അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. 1

9നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ; 2 ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. 1

10അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; 2 തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. 1

11“ചെളിയില്ലാതെ ഞാങ്ങണ വളരുമോ? 2 വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? 1

12അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ 2 മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. 1

13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; 2 വഷളന്‍റെ ആശ നശിച്ചുപോകും; 1

14അവന്‍റെ ആശ്രയം അറ്റുപോകും; 2 അവന്‍റെ ശരണം ചിലന്തിവലയത്രെ. 1

15അവൻ തന്‍റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്‍ക്കുകയില്ല; 2 അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്‍ക്കുകയില്ല. 1

16വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; 2 അവന്‍റെ ചില്ലികൾ അവന്‍റെ തോട്ടത്തിൽ പടരുന്നു. 1

17അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു; 2 അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു. 1

18അവന്‍റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ 2 ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അത് അവനെ നിഷേധിക്കും. 1

19ഇതാ, ഇത് അവന്‍റെ വഴിയുടെ സന്തോഷം; 2 പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും. 1

20“ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; 2 ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. 1

21ദൈവം ഇനിയും നിന്‍റെ വായിൽ ചിരിയും 2 നിന്‍റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും. 1

22നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; 2 ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.“

← Job 7Read In The App, Free →Job 9 →

Study Job 8

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142