Job 14
1“സ്ത്രീ പ്രസവിച്ച മനുഷ്യൻ, 2 അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. 1
2അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; 2 നിലനില്‍ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. 1
3അവന്‍റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? 2 എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? 1
4അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? 2 ഒരുത്തനുമില്ല. 1
5അങ്ങേയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; 2 അവന്‍റെ മാസങ്ങളുടെ എണ്ണം അങ്ങേയുടെ പക്കൽ; 2 അവന് ലംഘിച്ചുകൂടാത്ത അതിര്‍ അവിടുന്ന് വച്ചിരിക്കുന്നു 1
6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് 2 തന്‍റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് 2 അങ്ങേയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ. 1
7“ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; 2 അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും; 2 അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും. 1
8അതിന്‍റെ വേര് നിലത്ത് പഴകിയാലും 2 അതിന്‍റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും 1
9വെള്ളത്തിന്‍റെ ഗന്ധംകൊണ്ട് അത് കിളിർക്കും 2 ഒരു തൈപോലെ ശാഖ പുറപ്പെടും. 1
10മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു; 2 മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? 1
11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും 2 നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും 1
12മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; 2 ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; 2 ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല; 1
13അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും 2 അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും 1 എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ 2 ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു. 1
14മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? 2 എന്നാൽ എനിക്ക് മാറ്റം വരുവോളം 2 എന്‍റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു. 1
15അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും; 2 അങ്ങേയുടെ കൈവേലയോട് അങ്ങേയ്ക്കു താത്പര്യമുണ്ടാകും. 1
16ഇപ്പോഴോ അവിടുന്ന് എന്‍റെ കാലടികളെ എണ്ണുന്നു; 2 എന്‍റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ? 1
17എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; 2 എന്‍റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു. 1
18“മലപോലും വീണു പൊടിയുന്നു; 2 പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു. 1
19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും 2 അതിന്‍റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ 2 അങ്ങ് മനുഷ്യന്‍റെ പ്രത്യാശയെ നശിപ്പിക്കുന്നു. 1
20അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു; 2 അവിടുന്ന് അവന്‍റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു. 1
21അവന്‍റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; 2 അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല. 1
22തന്നെപ്പറ്റി മാത്രം അവന്‍റെ ദേഹം വേദനപ്പെടുന്നു; 2 തന്നെക്കുറിച്ചത്രേ അവന്‍റെ ഉള്ളം ദുഃഖിക്കുന്നു.”