Job · ബൈബിൾ (മലയാളം)

Job 24

1“സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും 2 അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്? 1

2ചിലർ അതിരുകളെ മാറ്റുന്നു; 2 ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു. 1

3ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു; 2 ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു. 1

4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; 2 ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു. 1

5മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു; 2 അവരുടെ മക്കൾക്കുള്ള ആഹാരം അവര്‍ക്ക് ശൂന്യപ്രദേശത്ത് ലഭിക്കുന്നു. 1

6അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു; 2 ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. 1

7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; 2 കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല. 1

8അവർ മലകളിൽ മഴ നനയുന്നു; 2 മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു. 1

9“ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; 2 ചിലർ ദരിദ്രനോടു കുട്ടികളെ പണയം വാങ്ങുന്നു. 1

10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; 2 പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു. 1

11ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു; 2 മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു. 1

12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; 2 മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു; 2 ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നില്ല + 24:12 ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നില്ല ദൈവം അകൃത്യം പ്രവര്‍ത്തിക്കുന്ന സമ്പന്നരെ കുറ്റപ്പെടുത്തുന്നില്ല 1

13“ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു; 2 അതിന്‍റെ വഴികളെ അറിയുന്നില്ല; 2 അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല. 1

14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; 2 ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; 2 രാത്രിയിൽ കള്ളനായി നടക്കുന്നു. 1

15വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു; 2 അവൻ മുഖം മറച്ചു നടക്കുന്നു. 2 “ഒരു കണ്ണും എന്നെ കാണുകയില്ല” എന്നു പറയുന്നു. 1

16ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു; 2 പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; 2 വെളിച്ചത്ത് ഇറങ്ങുന്നതുമില്ല. 1

17പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; 2 അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ. 1

18“വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു; 2 അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; 2 അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല. 1

19ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും 2 പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. 1

20അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും; 2 കൃമി അവനെ തിന്നു രസിക്കും; 1 പിന്നെ ആരും അവനെ ഓർക്കുകയില്ല; 2 നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും. 1

21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; 2 വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല. 1

22“ദൈവം തന്‍റെ ശക്തിയാൽ കരുത്തന്മാരെ നിലനില്‍ക്കുമാറാക്കുന്നു; 2 ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു. 1

23അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു; 2 എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്. 1

24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല; 2 അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; 2 കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു. 1

25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും 2 എന്‍റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്‍?“

← Job 23Read In The App, Free →Job 25 →

Study Job 24

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142