Isaiah 11
1എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; 2 അവന്‍റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും. 1
2അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; 2 ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, 1 ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, 2 പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ. 1
3അവന്‍റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും; 2 അവൻ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല; 2 ചെവികൊണ്ട് കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല. 1
4അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും 2 ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും; 1 തന്‍റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; 2 തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. 1
5നീതി അവന്‍റെ നടുക്കെട്ടും 2 വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും. 1
6ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; 2 പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; 1 പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; 2 ഒരു ചെറിയ കുട്ടി അവയെ നടത്തും. 1
7പശു കരടിയോടുകൂടെ മേയും; 2 അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; 2 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. 1
8മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും; 2 മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 1
9സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ 2 ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ 1 എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും 2 ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല. 1 പ്രവാസികളുടെ തിരിച്ചുവരവ്
10ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
11ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും + 11:11 സമുദ്രത്തിലെ ദ്വീപുകളിൽനിന്നും പുരാതന ചരിത്രത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് ദൂരെയുള്ള രാജ്യങ്ങളെയാണ് വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. 1
12അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി, 2 യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും 1 യെഹൂദായുടെ ചിതറിപ്പോയവരെ 2 ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. 1
13എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും; 2 യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും; 1 എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; 2 യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. 1
14അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; 2 കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; 1 ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; 2 അമ്മോന്യർ അവരെ അനുസരിക്കും. 1
15യഹോവ മിസ്രയീം കടലിന്‍റെ നാവിനു + 11:15 മിസ്രയീം കടലിന്‍റെ നാവിനു മിസ്രയീമിലെ കടലിടുക്ക് (ന്യൂ കിംഗ് ജെയിംസ് വേർഷൻ). ഉന്മൂലനാശം വരുത്തും; 2 അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി 1 അതിനെ അടിച്ച് ഏഴു കൈവഴികളാക്കി 2 മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും. 1
16മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ 2 യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ, 1 അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ 2 ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത + 11:16 പ്രധാനപാത രാജപാത, പ്രധാനപാത, പെരുവഴി, പ്രധാനവഴി. ഉണ്ടാകും.