Isaiah 12
1ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ: 2 “യഹോവേ, അവിടുന്ന് എന്നോട് കോപിച്ചു 1 അവിടുത്തെ കോപം മാറി, 2 അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ 2 ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു. 1
2ഇതാ, ദൈവം എന്‍റെ രക്ഷ; 2 യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടും 1 അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും 2 ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.” 1
3അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ 2 രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും. 1
4ആ നാളിൽ നിങ്ങൾ പറയുന്നത്: 2 “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; 1 അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; 2 ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; 2 അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ. 1
5യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ; 2 അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; 2 ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ. 1
6സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം 2 നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”