Isaiah · ബൈബിൾ (മലയാളം)

Isaiah 61

1എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു 2 യഹോവയായ കർത്താവിന്‍റെ ആത്മാവ് എന്‍റെ മേൽ ഇരിക്കുന്നു; 1 ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും 1 തടവുകാർക്കു വിടുതലും 2 ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും 1

2യഹോവയുടെ പ്രസാദവർഷവും 2 നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും 2 ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും 1

3സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും 2 ദുഃഖത്തിനു പകരം ആനന്ദതൈലവും 1 വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും 2 അവൻ എന്നെ അയച്ചിരിക്കുന്നു; 1 അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും 2 യഹോവയുടെ നടുതല എന്നും പേരാകും. 1

4അവർ പുരാതനശൂന്യങ്ങളെ പണിയുകയും 2 പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും 1 തലമുറതലമുറയായി നിർജ്ജനമായിരുന്ന 2 ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും. 1

5അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും; 2 പരദേശക്കാർ നിങ്ങൾക്ക് ഉഴവുകാരും മുന്തിരിത്തോട്ടക്കാരും + 61:5 മുന്തിരിത്തോട്ടക്കാരും മുന്തിരിത്തോട്ടത്തിൽ പണിയെടുക്കുന്നവർ. ആയിരിക്കും. 1

6നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; 2 നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്ക് പേരാകും; 1 നിങ്ങൾ ജനതകളുടെ സമ്പത്ത് അനുഭവിച്ചു, 2 അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും. 1

7നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; 2 ലജ്ജയ്ക്കു പകരം അവർ അവരുടെ ഓഹരിയിൽ സന്തോഷിക്കും; 1 അങ്ങനെ അവർ അവരുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; 2 നിത്യാനന്ദം അവർക്ക് ഉണ്ടാകും. 1

8“യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും 2 അന്യായമായ കവർച്ചയെയും അകൃത്യത്തെയും + 61:8 അകൃത്യത്തെയും കൊള്ളയടിക്കപ്പെട്ട വസ്തുക്കള്‍ക്കൊണ്ട് അര്‍പ്പിച്ച ദഹനയാഗം വെറുക്കുകയും ചെയ്യുന്നു; 1 ഞാൻ വിശ്വസ്തതയോടെ അവർക്ക് പ്രതിഫലം കൊടുത്ത് 2 അവരോടു ഒരു ശാശ്വതനിയമം ചെയ്യും. 1

9ജനതകളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും 2 വംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും; 1 അവരെ കാണുന്നവർ എല്ലാവരും 2 അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.” 1

10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; 2 എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; 1 മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും 2 മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും 1 അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു 2 നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. 1

11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും 2 തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും 1 യഹോവയായ കർത്താവ് സകലജനതകളും കാൺകെ 2 നീതിയെയും സ്തുതിയെയും മുളപ്പിക്കും.

← Isaiah 60Read In The App, Free →Isaiah 62 →

Study Isaiah 61

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566