Isaiah 43
1ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, 2 യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; 2 ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; 2 നീ എനിക്കുള്ളവൻ തന്നെ. 1
2നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഇരിക്കും; 2 നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്‍റെ മീതെ കവിയുകയില്ല; 1 നീ തീയിൽകൂടി നടന്നാൽ വെന്തു പോവുകയില്ല; 2 അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. 1
3നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ; 2 നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും 1 നിനക്കു പകരമായി കൂശിനെയും 2 സെബയെയും കൊടുത്തിരിക്കുന്നു. 1
4നീ എനിക്ക് വിലയേറിയവനും മാന്യനും ആയി 2 ഞാൻ നിന്നെ സ്നേഹിച്ചിരിക്കുകയാൽ 1 ഞാൻ നിനക്കു പകരം മനുഷ്യരെയും 2 നിന്‍റെ ജീവന് പകരം ജനതകളെയും കൊടുക്കുന്നു. 1
5“ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; 2 നിന്‍റെ സന്തതിയെ ഞാൻ കിഴക്കുനിന്ന് വരുത്തുകയും 2 പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. 1
6ഞാൻ വടക്കിനോട്: ‘തരിക’ എന്നും 2 തെക്കിനോട്: ‘തടുത്തുവയ്ക്കരുത്’ എന്നും കല്പിക്കും; 1 ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും 2 ഭൂമിയുടെ അറ്റത്തുനിന്ന് എന്‍റെ പുത്രിമാരെയും 1
7എന്‍റെ നാമത്തിൽ വിളിച്ചും 2 എന്‍റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു 1 നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും 2 കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും.” 1
8കണ്ണുണ്ടായിട്ടും കുരുടന്മാരായും 2 ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന 2 ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. 1
9സകലജനതകളും ഒന്നിച്ചുകൂടട്ടെ, 2 വംശങ്ങൾ ചേർന്നുവരട്ടെ; 1 അവരിൽ ആര്‍ ഇതു പ്രസ്താവിക്കുകയും, 2 പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരുകയും ചെയ്യുന്നു? 1 അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ; 2 അവർ കേട്ടിട്ടു “സത്യം തന്നെ” എന്നു പറയട്ടെ. 1
10“നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും 2 ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന് 1 നിങ്ങൾ എന്‍റെ സാക്ഷികളും 2 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു: 1 “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, 2 എന്‍റെ ശേഷം ഉണ്ടാവുകയുമില്ല. 1
11ഞാൻ, ഞാൻ തന്നെ, യഹോവ; 2 ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. 1
12നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, 2 ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; 1 അതുകൊണ്ട് നിങ്ങൾ എന്‍റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാടു; 2 “ഞാൻ ദൈവം തന്നെ. 1
13ഇന്നും ഞാൻ അനന്യൻ തന്നെ; 2 എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; 2 ഞാൻ പ്രവർത്തിക്കും; ആര്‍ അത് തടുക്കും?” 1 ബാബേലിൽ നിന്നും വിടുതൽ
14നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ച്, അവരെ എല്ലാവരെയും, കൽദയരെ തന്നെ, ഓടിപ്പോകുന്നവരായി 2 അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും. 1
15ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും 2 നിങ്ങളുടെ രാജാവും ആകുന്നു.” 1
16സമുദ്രത്തിൽ വഴിയും 2 പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും 1
17രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്ന 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കുകയില്ല; 2 അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു. 1
18മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ; 2 പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ. 1
19ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; 2 അത് ഇപ്പോൾ ഉത്ഭവിക്കും; 1 നിങ്ങൾ അത് അറിയുന്നില്ലയോ? 2 അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും 2 നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. 1
20ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിക്കുവാൻ കൊടുക്കണ്ടതിന് 2 ഞാൻ മരുഭൂമിയിൽ വെള്ളവും 1 നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു 2 കാട്ടുമൃഗങ്ങളും കുറുക്കന്മാരും 2 ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. 1
21ഞാൻ എനിക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം 2 എന്‍റെ സ്തുതിയെ വിവരിക്കും. 1
22എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; 2 യിസ്രായേലേ, നീ എന്‍റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. 1
23നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്ക് കൊണ്ടുവന്നിട്ടില്ല; 2 നിന്‍റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; 1 ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; 2 ധൂപനം + 43:23 ധൂപനം സുഗന്ധദ്രവ്യം. കൊണ്ടു ഞാൻ നിന്നെ ബദ്ധപ്പെടുത്തിയിട്ടുമില്ല. 1
24നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; 2 നിന്‍റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്ക് തൃപ്തിവരുത്തിയിട്ടുമില്ല; 1 നിന്‍റെ പാപങ്ങൾകൊണ്ടു നീ എന്നെ ഭാരപ്പെടുത്തുകയും 2 നിന്‍റെ അകൃത്യങ്ങൾകൊണ്ട് എന്നെ മടുപ്പിക്കുകയും ചെയ്തു. 1
25എന്‍റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; 1 നിന്‍റെ പാപങ്ങളെ ഞാൻ ഓർക്കുകയുമില്ല. 1
26എന്നെ ഓർമിപ്പിക്കുക; നാം തമ്മിൽ വ്യവഹരിക്കുക; 2 നീ നീതീകരിക്കപ്പെടേണ്ടതിന് വാദിച്ചുകൊള്ളുക. 1
27നിന്‍റെ ആദ്യപിതാവ് + 43:27 ആദ്യപിതാവ് യാക്കോബ്. ആവര്‍ത്തനം 26:5 ഹോശേയ 12:2-4, 12 പാപംചെയ്തു; 2 നിന്‍റെ മദ്ധ്യസ്ഥന്മാർ എന്നോട് ദ്രോഹം ചെയ്തു. 1
28അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി, 2 യാക്കോബിനെ ഉന്മൂലനാശത്തിനും, 2 യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.”