Isaiah · ബൈബിൾ (മലയാളം)

Isaiah 62

1സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, 2 യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; 1 അതിന്‍റെ നീതി പ്രകാശംപോലെയും 2 അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ. 1

2ജനതകൾ നിന്‍റെ നീതിയെയും സകലരാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും; 2 യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും. 1

3യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും 2 നിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജമുടിയും + 62:3 രാജമുടിയും രാജകീയ മകുടവും. ആയിരിക്കും. 1

4നിന്നെ ഇനി അസൂബാ + 62:4 അസൂബാ ത്യക്ത എന്നു വിളിക്കുകയില്ല; 2 നിന്‍റെ ദേശത്തെ ശെമാമാ + 62:4 ശൂന്യം എന്നു പറയുകയുമില്ല; 1 നിനക്കു ഹെഫ്സീബാ + 62:4 ഹെഫ്സീബാ എന്‍റെ സന്തോഷം അവളില്‍ എന്നും 2 നിന്‍റെ ദേശത്തിന് ബെയൂലാ + 62:4 ബെയൂലാ നീ വിവാഹിത എന്നും പേര് ആകും; 1 യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ; 2 നിന്‍റെ ദേശത്തിന് വിവാഹം കഴിയും. 1

5യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ 2 നിന്‍റെ പുത്രന്മാർ + 62:5 പുത്രന്മാർ നിന്‍റെ സൃഷ്ടികള്‍ നിന്നെ വിവാഹം ചെയ്യും; 1 മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ 2 നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും. 1

6യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; 2 അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; 1 യഹോവയെ ഓർമിപ്പിക്കുന്നവരേ, 2 നിങ്ങൾ സ്വസ്ഥമായിരിക്കരുത്. 1

7അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും 2 ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും 2 അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്. 1

8“ഇനി ഞാൻ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല; 2 നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു 1 യഹോവ തന്‍റെ വലംകൈയും തന്‍റെ ബലമുള്ള ഭുജവും തൊട്ടു 2 സത്യം ചെയ്തിരിക്കുന്നു. 1

9“അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു 2 യഹോവയെ സ്തുതിക്കും; 1 അതിനെ സംഭരിച്ചവർ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് 2 അത് പാനംചെയ്യും.” 1

10കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; 2 ജനത്തിനു വഴി ഒരുക്കുവിൻ; 1 നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; 2 കല്ല് പെറുക്കിക്കളയുവിൻ; 2 ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ. 1

11“‘ഇതാ, നിന്‍റെ രക്ഷ വരുന്നു; 2 കൂലി അവന്‍റെ പക്കലും 1 പ്രതിഫലം അവന്‍റെ കൈയിലും ഉണ്ട്’ 2 എന്നു സീയോൻ പുത്രിയോട് പറയുവിൻ” 1 എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം 2 ഘോഷിപ്പിച്ചിരിക്കുന്നു. 1

12അവർ അവരെ വിശുദ്ധജനമെന്നും 2 യഹോവയുടെ വിമുക്തന്മാ + 62:12 വിമുക്തന്മാ വീണ്ടെടുക്കപ്പെട്ടവർ എന്നും ചില വിവർത്തനങ്ങളിൽ കാണാം. രെന്നും വിളിക്കും; 1 നിനക്കോ അന്വേഷിക്കപ്പെട്ടവൾ + 62:12 അന്വേഷിക്കപ്പെട്ടവൾ വളരെയധികം സ്നേഹിക്കപ്പെട്ടവള്‍ എന്നും 2 ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.

← Isaiah 61Read In The App, Free →Isaiah 63 →

Study Isaiah 62

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566