Isaiah · ബൈബിൾ (മലയാളം)

Isaiah 26

1ആ നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടുപാടും: 1 നമുക്കു ബലമുള്ള ഒരു പട്ടണം ഉണ്ട്; 2 അവിടുന്ന് രക്ഷയെ മതിലുകളും കൊത്തളങ്ങളും + 26:1 കൊത്തളങ്ങളും ശത്രുവിന്‍റെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളില്‍ ഉണ്ടാക്കുന്ന മണ്ഡപം. ആക്കി വയ്ക്കുന്നു. 1

2വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു 2 വാതിലുകളെ തുറക്കുവിൻ. 1

3സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു 2 അവിടുന്നു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. 1

4യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ 2 യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ. 1

5യഹോവ ഉയരത്തിൽ വസിക്കുന്നവരെ 2 ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു 2 നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. 1

6കാൽ അതിനെ ചവിട്ടിക്കളയും; 2 എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ. 1

7നീതിമാന്‍റെ വഴി ചൊവ്വുള്ളതാകുന്നു; 2 അങ്ങ് നീതിമാന്‍റെ പാതയെ ചൊവ്വായി നിരത്തുന്നു. 1

8അതേ, യഹോവേ, അങ്ങേയുടെ ന്യായവിധികളുടെ പാതയിൽ 2 ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; 1 അങ്ങേയുടെ നാമത്തിനായിട്ടും 2 അങ്ങേയുടെ സ്മരണയ്ക്കായിട്ടും 2 ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. 1

9എന്‍റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; 2 എന്‍റെ ഉള്ളിൽ എന്‍റെ ആത്മാവുകൊണ്ടുതന്നെ 1 ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും; 2 അങ്ങേയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ 2 ഭൂവാസികൾ നീതി പഠിക്കും. 1

10ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കുകയില്ല; 2 നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; 2 യഹോവയുടെ മഹത്ത്വം അവൻ കാണുകയുമില്ല. 1

11യഹോവേ, അവിടുത്തെ കൈ ഉയർന്നിരിക്കുന്നു; 2 അവരോ കാണുന്നില്ല; 1 എങ്കിലും ജനത്തെക്കുറിച്ചുള്ള അവിടുത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; 2 അവിടുത്തെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും. 1

12യഹോവേ, അങ്ങ് ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; 2 ഞങ്ങളുടെ സകലപ്രവൃത്തികളെയും 2 അങ്ങ് ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ. 1

13ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; 2 എന്നാൽ അങ്ങയെ മാത്രം, അവിടുത്തെ നാമത്തെ തന്നെ, ഞങ്ങൾ സ്വീകരിക്കുന്നു + 26:13 സ്വീകരിക്കുന്നു ഏറ്റുപറയുന്നു, പുകഴ്ത്തുന്നു എന്നും മറ്റു വിവർത്തനങ്ങളിൽ കാണാം. . 1

14മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; 2 അതിനായിട്ടല്ലയോ നീ അവരെ സന്ദർശിച്ച് സംഹരിക്കുകയും 2 അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്. 1

15അങ്ങ് ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ അങ്ങ് വർദ്ധിപ്പിച്ചു; 2 അങ്ങ് മഹത്ത്വപ്പെട്ടിരിക്കുന്നു; 2 ദേശത്തിന്‍റെ അതിരുകളെയെല്ലാം അങ്ങ് വിസ്താരമാക്കിയിരിക്കുന്നു. 1

16യഹോവേ, കഷ്ടതയിൽ അവർ അവിടുത്തെ നോക്കുകയും 2 അങ്ങേയുടെ ശിക്ഷ അവർക്ക് തട്ടിയപ്പോൾ പ്രാർത്ഥന കഴിക്കുകയും ചെയ്തു. 1

17യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭിണി 2 നോവുകിട്ടി തന്‍റെ വേദനയിൽ നിലവിളിക്കുന്നതുപോലെ 2 ഞങ്ങൾ അങ്ങേയുടെ മുമ്പാകെ ആയിരുന്നു. 1

18ഞങ്ങൾ ഗർഭംധരിച്ചു നോവുകിട്ടി പ്രസവിച്ചപ്പോൾ, 2 കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു; 1 ദേശത്ത് ഒരു വിടുതലും ഞങ്ങൾ കൊണ്ടുവന്നിട്ടില്ല; 2 ഭൂവാസികൾ പിറന്നുവീണതുമില്ല. 1

19അവിടുത്തെ മൃതന്മാർ ജീവിക്കും; 2 എന്‍റെ ശവങ്ങൾ എഴുന്നേല്‍ക്കും; 1 പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; 2 നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; 2 ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ. 1 ശിക്ഷയും രക്ഷയും 1

20എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; 2 ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക. 1

21യഹോവ ഭൂവാസികളെ അവരുടെ അകൃത്യം നിമിത്തം 2 ശിക്ഷിക്കുവാൻ തന്‍റെ സ്ഥലത്തുനിന്ന് ഇതാ വരുന്നു. 1 ഭൂമി താൻ കുടിച്ച രക്തം മുഴുവനും വെളിപ്പെടുത്തും; 2 തന്നിലുള്ള മൃതന്മാരെ ഇനി മൂടിവയ്ക്കുകയുമില്ല.

← Isaiah 25Read In The App, Free →Isaiah 27 →

Study Isaiah 26

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566