Isaiah 24
1യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും 2 അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും. 1
2ജനത്തിനും പുരോഹിതനും, 2 ദാസനും യജമാനനും, 2 ദാസിക്കും യജമാനത്തിക്കും, 1 വാങ്ങുന്നവനും വില്‍ക്കുന്നവനും, 2 കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും, 1 പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും 2 ഒരുപോലെ സംഭവിക്കും. 1
3ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; 2 യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. 1
4ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; 2 ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; 1
5ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. 2 ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; 1 അവർ പ്രമാണങ്ങളെ ലംഘിച്ചു 2 ചട്ടത്തെ മറിച്ചു 2 നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു. 1
6അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി 2 അതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; 1 അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി, 2 ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു. 1
7പുതുവീഞ്ഞ് ദുഃഖിക്കുന്നു; 2 മുന്തിരിവള്ളി വാടുന്നു; 2 സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു. 1
8തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; 2 ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; 2 കിന്നരത്തിന്‍റെ ആനന്ദം ഇല്ലാതെയാകുന്നു. 1
9അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല; 2 മദ്യം കുടിക്കുന്നവർക്ക് അത് കയ്പായിരിക്കും. 1
10ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; 2 ആർക്കും കടന്നു കൂടാത്തവിധം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു. 1
11വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; 2 സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; 2 ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു. 1
12പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; 2 വാതിൽതകർന്നു നാശമായി കിടക്കുന്നു. 1
13ഒലിവു തല്ലുംപോലെയും 2 മുന്തിരിപ്പഴം പറിച്ചു തീർന്നിട്ട് കാലാ പെറുക്കുംപോലെയും 1 ഭൂമിയുടെ മദ്ധ്യത്തിൽ 2 ജനതകളുടെ ഇടയിൽ സംഭവിക്കുന്നു. 1
14അവർ ഉച്ചത്തിൽ ആർക്കും; 2 യഹോവയുടെ മഹിമനിമിത്തം 2 അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും. 1
15അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും 2 സമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ. 1
16“നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു 2 കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; 1 ഞാനോ: “എനിക്ക് ക്ഷയം, എനിക്ക് ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു. 2 “ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; 2 ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.” 1
17ഭൂവാസിയേ, പേടിയും കുഴിയും കെണിയും 2 നിനക്കു നേരിട്ടിരിക്കുന്നു. 2
18പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; 2 കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; 1 ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; 2 ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. 1
19ഭൂമി പൊടുപൊടെ പൊട്ടുന്നു; 2 ഭൂമി കിറുകിറെ കീറുന്നു; 2 ഭൂമി കിടുകിട കിടുങ്ങുന്നു. 1
20ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു; 2 കാവൽമാടംപോലെ ആടുന്നു; 1 അതിന്‍റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; 2 അത് വീഴും, എഴുന്നേല്ക്കുകയുമില്ല. 1
21ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും 2 ഭൂമിയിൽ ഭൂരാജാക്കന്മാരെയും ശിക്ഷിക്കും. 1
22കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടി 2 കാരാഗൃഹത്തിൽ അടയ്ക്കുകയും 2 ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കുകയും ചെയ്യും. 1
23സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും 2 അവന്‍ തന്‍റെ തേജസ്സ് മൂപ്പന്മാരുടെ മുമ്പിൽ വെളിപ്പെടുത്തുകയാലും 1 ചന്ദ്രൻ നാണിക്കുകയും 2 സൂര്യൻ ലജ്ജിക്കുകയും ചെയ്യും.