Isaiah 9
1എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം + 9:1 തിമിരം മങ്ങൽ എന്നുമാകാം. നില്ക്കയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജനതകളുടെ ഗലീലയിൽ മഹത്ത്വം വരുത്തും. 1
2ഇരുട്ടിൽ നടന്ന ജനം 2 വലിയൊരു വെളിച്ചം കണ്ടു; 1 മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽ 2 പ്രകാശം ശോഭിച്ചു. 1
3അവിടുന്ന് ജനതയെ പെരുക്കുന്നു; 2 അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; 1 അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം 2 കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും 2 കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു + 9:3 ആനന്ദിക്കുന്നതു ആന്ദിക്കുന്നവരെപോലെയും എന്നുമാകാം. പോലെയും ആകുന്നു. 1
4അവൻ ചുമക്കുന്ന നുകവും 2 അവന്‍റെ ചുമലിലെ കോലും 1 അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും 2 മിദ്യാന്‍റെ നാളിലെപ്പോലെ 2 അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു. 1
5ഒച്ചയോടെ ചവിട്ടി നടക്കുന്ന 2 യോദ്ധാവിന്‍റെ ചെരിപ്പൊക്കെയും 1 രക്തംപുരണ്ട വസ്ത്രവും 2 വിറകുപോലെ തീക്ക് ഇരയായിത്തീരും. 1
6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; 2 നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; 1 ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; 2 അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, 1 നിത്യപിതാവ്, സമാധാനപ്രഭു 2 എന്നു പേര് വിളിക്കപ്പെടും. 1
7അവന്‍റെ ആധിപത്യത്തിന്‍റെ വർദ്ധനയ്ക്കും 2 സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല; 1 ദാവീദിന്‍റെ സിംഹാസനത്തിലും 2 അവന്‍റെ രാജത്വത്തിലും 1 ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ 2 ന്യായത്തോടും നീതിയോടും കൂടി 2 സ്ഥാപിച്ചു നിലനിർത്തും; 1 സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത 2 അതിനെ നിവർത്തിക്കും. 1 യഹോവയുടെ ക്രോധം യിസ്രായേലിനു നേരേ 1
8കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു; 2 അത് യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു. 1
9“ഇഷ്ടികകൾ വീണുപോയി എങ്കിലും 2 ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; 1 കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും 2 ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും” 1
10എന്നിങ്ങനെ അഹങ്കാരത്തോടും 2 ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന 1 എഫ്രയീമും ശമര്യനിവാസികളുമായ 2 ജനമെല്ലാം അത് അറിയും. 1
11അതുകൊണ്ട് യഹോവ രെസീന്‍റെ വൈരികളെ അവന്‍റെനേരെ ഉയർത്തി, 2 അവന്‍റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു. 1
12അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ; 2 അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1
13എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല; 2 സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല. 1
14അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു 2 തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും 2 ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും. 1
15മൂപ്പനും മാന്യപുരുഷനും തന്നെ തല; 2 അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ. 1
16ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; 2 അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു. 1
17അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല; 2 അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല; 1 എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; 2 എല്ലാ വായും ബുദ്ധികേട് സംസാരിക്കുന്നു. 1 ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1
18ദുഷ്ടത തീപോലെ ജ്വലിക്കുന്നു; 2 അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു; 1 വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു; 2 പുകത്തൂണുകളായി ഉരുണ്ടുയരുന്നു. 1
19സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; 2 ജനവും തീയ്ക്ക് ഇരയായിരിക്കുന്നു; 2 ഒരുത്തനും തന്‍റെ സഹോദരനെ ആദരിക്കുന്നില്ല. 1
20ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; 2 ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല; 1 ഓരോരുത്തൻ അവനവന്‍റെ കുഞ്ഞുങ്ങളുടെ 2 മാംസം തിന്നുകളയുന്നു. 1
21മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; 2 അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു. 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.