Isaiah · ബൈബിൾ (മലയാളം)

Isaiah 28

1എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും + 28:1 ഡംഭകിരീടത്തിനും പുഷ്പഹാരം 2 വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം! 1

2ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു + 28:2 കർത്താവിങ്കൽനിന്നു വരുന്നു കർത്താവിനുണ്ട് എന്നും ഭാഷാന്തരങ്ങളിൽ കാണാം. ; 2 തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും 1 കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും 2 അവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും. 1

3എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടം 2 അവൻ കാലുകൊണ്ടു ചവിട്ടിക്കളയും. 1

4ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരം 1 ഫലശേഖരകാലത്തിനു മുമ്പ് പഴുത്തതും 2 കാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും. 1

5ആ നാളിൽ സൈന്യങ്ങളുടെ യഹോവ തന്‍റെ ജനത്തിന്‍റെ ശേഷിപ്പിനു 2 മഹത്ത്വമുള്ള ഒരു കിരീടവും ഭംഗിയുള്ള ഒരു മുടിയും 1

6ന്യായവിസ്താരം കഴിക്കുവാൻ ഇരിക്കുന്നവന് ന്യായത്തിന്‍റെ ആത്മാവും 2 പട്ടണവാതില്‍ക്കൽവച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും. 1

7എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും 2 മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; 1 പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും 2 വീഞ്ഞു കുടിച്ചു മത്തരാവുകയും 2 മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; 1 അവർ ദർശനത്തിൽ പിഴച്ചു 2 ന്യായവിധിയിൽ തെറ്റിപ്പോകുന്നു. 1

8മേശകൾ മുഴുവനും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; 2 ഒരു സ്ഥലവും ശേഷിക്കുന്നില്ല + 28:8 ഒരു സ്ഥലവും ശേഷിക്കുന്നില്ല ശുദ്ധമായ ഒരു സ്ഥലവുമില്ല എന്നുമാകാം. . 1

9“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിക്കുവാൻ പോകുന്നത്? 2 ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്? 1 പാലുകുടി മാറിയവരെയോ? 2 മുലകുടി വിട്ടവരെയോ? 1

10ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; 2 സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; 2 ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ. 1

11വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും 2 അവിടുന്ന് ഈ ജനത്തോടു സംസാരിക്കും. 1

12“ഇതാകുന്നു സ്വസ്ഥത; 2 ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുക്കുവിൻ; 1 ഇതാകുന്നു വിശ്രമം” എന്നു അവിടുന്ന് അവരോട് അരുളിച്ചെയ്തു 2 എങ്കിലും കേൾക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു. 1

13അതിനാൽ അവർ ചെന്നു പുറകോട്ടുവീണു തകർന്നു 2 കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, 1 യഹോവയുടെ വചനം അവർക്ക് “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, 2 സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, 2 ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും. 1

14അതുകൊണ്ട് യെരൂശലേമിലെ ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, 2 യഹോവയുടെ വചനം കേൾക്കുവിൻ. 1

15“ഞങ്ങൾ മരണത്തോട് സഖ്യതയും 2 പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; 1 പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ 2 അത് ഞങ്ങളോട് അടുത്തു വരികയില്ല; 1 ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി 2 വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ. 1

16അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു 2 ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി 1 ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; 2 വിശ്വസിക്കുന്നവൻ ഓടിപ്പോവുകയില്ല. + 28:16 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോവുകയില്ല. സങ്കീ. 118:22, 23; റോമർ 9:33, 10:11; 1 പത്രൊ. 2:6 നോക്കുക 1

17ഞാൻ ന്യായത്തെ അളവുചരടും 2 നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; 1 കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; 2 വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും. 1

18മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി ദുർബ്ബലമാകും; 2 പാതാളത്തോടുള്ള നിങ്ങളുടെ കരാർ നിലനില്‍ക്കുകയില്ല; 1 പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ 2 നിങ്ങൾ തകർന്നുപോകും. 1

19അത് കടന്നുപോകുമ്പോഴെല്ലാം നിങ്ങളെ പിടിക്കും; 2 അത് രാവിലെതോറും, 2 രാവും പകലും, കടന്നുപോകും.” 1 അതിന്‍റെ വാർത്ത കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും. 1

20കിടക്ക ഒരുത്തനു നിവർന്നു കിടക്കുവാൻ നീളം പോരാത്തതും 2 പുതപ്പ് പുതയ്ക്കുവാൻ വീതി പോരാത്തതും ആകും. 1

21യഹോവ തന്‍റെ പ്രവൃത്തിയെ തന്‍റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനും 2 തന്‍റെ ക്രിയയെ, തന്‍റെ അപൂർവ്വക്രിയയെ തന്നെ നടത്തേണ്ടതിനും 1 പെറാസീംമലയിൽ എന്നപോലെ എഴുന്നേല്‍ക്കുകയും 2 ഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കുകയും ചെയ്യും. 1

22അതുകൊണ്ട് നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനു 2 നിങ്ങൾ പരിഹാസികൾ ആയിരിക്കരുത്; 1 സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു 2 ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു. 1

23ചെവിതന്ന് എന്‍റെ വാക്കു കേൾക്കുവിൻ; 2 ശ്രദ്ധവച്ച് എന്‍റെ വചനം കേൾക്കുവിൻ. 1

24വിതക്കുവാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? 2 അവൻ എല്ലായ്‌പ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ? 1

25നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കുകയും 2 ജീരകം വിതറുകയും 1 ഗോതമ്പ് ഉഴവു ചാലിലും 2 യവം അതിനുള്ള സ്ഥലത്തും 2 ചെറുഗോതമ്പ് അതിന്‍റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ? 1

26അങ്ങനെ അവന്‍റെ ദൈവം അവനെ 2 യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു. 1

27കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; 2 ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; 1 കരിഞ്ജീരകം വടികൊണ്ടും 2 ജീരകം കോൽകൊണ്ടും 2 തല്ലിയെടുക്കുകയത്രേ ചെയ്യുന്നത്. 1

28മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? 2 അവൻ അതിനെ എല്ലായ്‌പ്പോഴും മെതിക്കുകയും 1 വണ്ടിയുടെ ചക്രത്തെയും കുതിരകളെയും 2 അതിന്മേൽ തെളിക്കുകയും ചെയ്യുകയില്ലല്ലോ; 2 അവൻ അതിനെ ചതച്ചുകളയുകയില്ല. 1

29അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; 2 അവൻ ആലോചനയിൽ അതിശയവും 2 ജ്ഞാനത്തിൽ ഉൽകൃഷ്ടതയും + 28:29 ഉൽകൃഷ്ടതയും ശ്രേഷ്ടതയും. ഉള്ളവനാകുന്നു.

← Isaiah 27Read In The App, Free →Isaiah 29 →

Study Isaiah 28

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566