Isaiah · ബൈബിൾ (മലയാളം)

Isaiah 48

1യിസ്രായേൽ എന്ന പേര് വിളിക്കപ്പെട്ടവരും 2 യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നവരും 1 യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും 2 സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും 1 യിസ്രായേലിന്‍റെ ദൈവത്തെ കീർത്തിക്കുന്നവരും 2 ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊള്ളുവിൻ. 1

2അവർ അവരെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു 2 യിസ്രായേലിന്‍റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; 2 അവിടുത്തെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു. 1

3“പൂർവ്വകാര്യങ്ങളെ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു; 2 അവ എന്‍റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; 2 പെട്ടെന്ന് ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു. 1

4നീ കഠിനൻ എന്നും നിന്‍റെ കഴുത്ത് ഇരിമ്പുഞരമ്പുള്ളതെന്നും 2 നിന്‍റെ നെറ്റി താമ്രം എന്നും ഞാൻ അറിയുകകൊണ്ടു 1

5ഞാൻ പണ്ടുതന്നെ നിന്നോട് പ്രസ്താവിച്ചു; 2 ‘എന്‍റെ വിഗ്രഹം അവയെ ചെയ്തു എന്നും 1 എന്‍റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു’ എന്നും 2 നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പ് 2 ഞാൻ നിന്നെ കേൾപ്പിച്ചിരിക്കുന്നു. 1

6നീ കേട്ടിട്ടുണ്ട്; ഇപ്പോൾ എല്ലാം കണ്ടുകൊള്ളുക; 2 നിങ്ങൾതന്നെ അത് പ്രസ്താവിക്കുകയില്ലയോ? 1 ഇന്നുമുതൽ ഞാൻ പുതിയത്, 2 നീ അറിയാതെ മറഞ്ഞിരിക്കുന്നതുതന്നെ നിന്നെ കേൾപ്പിക്കുന്നു. 1

7‘ഞാൻ അത് അറിഞ്ഞുവല്ലോ’ എന്നു നീ പറയാതെ ഇരിക്കേണ്ടതിന് 2 അത് പണ്ടല്ല, ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; 2 ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. 1

8നീ കേൾക്കുകയോ അറിയുകയോ 2 നിന്‍റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. 1 നീ വളരെ ദ്രോഹം ചെയ്തു, 2 ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു. 1

9എന്‍റെ നാമംനിമിത്തം ഞാൻ എന്‍റെ കോപത്തെ താമസിപ്പിക്കുന്നു; 2 നിന്നെ സംഹരിക്കേണ്ടതിന് എന്‍റെ സ്തുതി നിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു. 1

10ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; 2 ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്. 1

11എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നെ, ഞാൻ അത് ചെയ്യും; 2 എന്‍റെ നാമം അശുദ്ധമായിത്തീരുന്നത് എങ്ങനെ? 2 ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല. 1

12യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന 2 യിസ്രായേലേ, എന്‍റെ വാക്കു കേൾക്കുക; 1 ഞാൻ അനന്യൻ; ഞാൻ ആദ്യനും 2 ഞാൻ അന്ത്യനും ആകുന്നു. 1

13എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; 1 ഞാൻ വിളിക്കുമ്പോൾ 2 അവ സകലവും ഉളവായിവരുന്നു.” 1

14നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊള്ളുവിൻ; 2 അവരിൽ ആര്‍ ഇതു പ്രസ്താവിച്ചു? 1 യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവിടുത്തെ ഹിതവും 2 കൽദയരോട് അവന്‍റെ ഭുജബലവും അനുഷ്ഠിക്കും. 1

15ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു; 2 ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; 2 അവന്‍റെ വഴി സാദ്ധ്യമാകും. 1

16നിങ്ങൾ അടുത്തുവന്ന് ഇതുകേൾക്കുവിൻ; 2 ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; 1 അതിന്‍റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്.” 2 ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും + 48:16 എന്നെയും ഇവിടെ പ്രവാചകൻ നിഴലായും യേശുക്രിസ്തു പൊരുളായും കാണുവാൻ സാധിക്കും. 2 അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. 1

17യിസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ശുഭകരമായി പ്രവർത്തിക്കുവാൻ നിന്നെ അഭ്യസിപ്പിക്കുകയും 2 നീ പോകേണ്ട വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന 2 നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നെ. 1

18അയ്യോ, നീ എന്‍റെ കല്പനകൾ കേട്ടനുസരിച്ചെങ്കിൽ കൊള്ളാമായിരുന്നു! 2 എന്നാൽ നിന്‍റെ സമാധാനം നദിപോലെയും 2 നിന്‍റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു. 1

19നിന്‍റെ സന്തതി മണൽപോലെയും 2 നിന്‍റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. 1 നിന്‍റെ പേര് എന്‍റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ 2 നശിച്ചുപോവുകയോ ചെയ്യുകയില്ലായിരുന്നു.” 1

20ബാബേലിൽനിന്ന് പുറപ്പെടുവിൻ; 2 ഉല്ലാസഘോഷത്തോടെ കൽദയരെ വിട്ട് ഓടിപ്പോകുവിൻ: 1 ഇതു പ്രസ്താവിച്ചു കേൾപ്പിക്കുവിൻ; 2 ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ,“ 2 യഹോവ തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുവിൻ. 1

21യഹോവ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്ക് ദാഹിച്ചില്ല; 2 അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; 2 അവിടുന്ന് പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു + 48:21 ചാടി പുറപ്പെട്ടു പ്രവഹിച്ചു എന്നും ആകാം. . 1

22“ദുഷ്ടന്മാർക്കു സമാധാനം ഇല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.

← Isaiah 47Read In The App, Free →Isaiah 49 →

Study Isaiah 48

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566