Isaiah · ബൈബിൾ (മലയാളം)

Isaiah 49

1ദ്വീപുകളേ, എന്‍റെ വാക്കു കേൾക്കുവിൻ; 2 ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ; 1 യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; 2 എന്‍റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്‍റെ പേര് പ്രസ്താവിച്ചിരിക്കുന്നു. 1

2അവൻ എന്‍റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; 2 അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണിയിൽ + 49:2 പൂണി ആവനാഴി അല്ലെങ്കിൽ അമ്പ് ഇടുന്ന ഉറ. മറച്ചുവച്ചു. 1

3അവൻ എന്നോട്: “യിസ്രായേലേ, നീ എന്‍റെ ദാസൻ; 2 ഞാൻ നിന്നിൽ മഹത്ത്വീകരിക്കപ്പെടും” എന്നു അരുളിച്ചെയ്തു. 1

4ഞാനോ; “ഞാൻ വെറുതെ അദ്ധ്വാനിച്ചു; 2 എന്‍റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു” എന്നു പറഞ്ഞു; 1 എങ്കിലും എന്‍റെ ന്യായം യഹോവയുടെ പക്കലും 2 എന്‍റെ പ്രതിഫലം എന്‍റെ ദൈവത്തിന്‍റെ പക്കലും ഇരിക്കുന്നു. 1

5ഇപ്പോൾ, യാക്കോബിനെ തന്‍റെ അടുക്കൽ തിരിച്ചുവരുത്തുവാനും 2 യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിക്കുവാനും 1 (ഞാൻ യഹോവയ്ക്കു മാന്യനും എന്‍റെ ദൈവം എന്‍റെ ബലവും ആകുന്നു) 2 എന്നെ ഗർഭത്തിൽ തന്‍റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു: 1

6“നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും 2 യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും 1 എനിക്ക് ദാസനായിരിക്കുന്നതു പോരാ; 2 എന്‍റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് 1 ഞാൻ നിന്നെ ജനതകൾക്ക് പ്രകാശമാക്കിവച്ചുമിരിക്കുന്നു” 2 എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു. 1

7യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ, 2 സർവ്വനിന്ദിതനും ജനതക്കു വെറുപ്പുള്ളവനും 1 അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “വിശ്വസ്തനായ യഹോവ നിമിത്തവും 1 നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും 2 രാജാക്കന്മാർ കണ്ടു എഴുന്നേല്ക്കുകയും 2 പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കുകയും ചെയ്യും.” 1 യെരൂശലേമിന്‍റെ പുനരുദ്ധാരണം 1

8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; 1 രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; 2 ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുക്കുവാനും 1 ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും 2 നിന്നെ ജനത്തിന്‍റെ നിയമമാക്കി വച്ചിരിക്കുന്നു. 1

9ബന്ധിക്കപ്പെട്ടവരോട്: ‘ഇറങ്ങി പെയ്ക്കൊള്ളുവിൻ’ എന്നും 2 അന്ധകാരത്തിൽ ഇരിക്കുന്നവരോട്: ‘വെളിയിൽ വരുവിൻ’ എന്നും പറയുവാനും 1 അവർ വഴികളിൽ മേയും; 2 എല്ലാ പാഴ്കുന്നുകളിലും അവർക്ക് മേച്ചിലുണ്ടാകും. 1

10അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; 2 മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; 1 അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും 2 നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും. 1

11ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും; 2 എന്‍റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും. 1

12ഇതാ, ഇവർ ദൂരത്തുനിന്നും 2 ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും 2 ഇവർ അസ്വാന്‍ + 49:12 അസ്വാന്‍ സിനിംദേശത്തുനിന്നും വരുന്നു.” 1

13ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക; 2 പർവ്വതങ്ങളേ, ആർത്തു പാടുവിൻ; 1 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; 2 തന്‍റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു. 1

14സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, 2 കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. 1

15“ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? 2 താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? 2 അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല. 1

16ഇതാ ഞാൻ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; 2 നിന്‍റെ മതിലുകൾ എല്ലായ്‌പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. 1

17നിന്‍റെ മക്കൾ + 49:17 നിന്‍റെ മക്കൾ നിന്നെ പണിയുന്നവര്‍ തിടുക്കത്തോടെ വരുന്നു; 1 നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. 1

18തലപൊക്കി ചുറ്റും നോക്കുക; 2 ഇവർ എല്ലാവരും നിന്‍റെ അടുക്കൽ വന്നു കൂടുന്നു. 1 എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയും 2 ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്ക് കെട്ടുകയും ചെയ്യും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

19“നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ 2 ഇപ്പോൾ നിവാസികൾക്കു പോരാതെവരും; 2 നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും. 1

20നിന്‍റെ പുത്രഹീനതയിലെ മക്കൾ: 2 ‘സ്ഥലം പോരാതിരിക്കുന്നു; 1 പാർക്കുവാൻ സ്ഥലം തരിക’ 2 എന്നു നിന്നോട് പറയും. 1

21അപ്പോൾ നീ നിന്‍റെ ഹൃദയത്തിൽ: 2 ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും 1 അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ 2 ആര്‍ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? 1 ഞാൻ ഏകാകിയായിരുന്നുവല്ലോ; 2 ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.” 1

22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ജനതകൾക്ക് എന്‍റെ കൈ ഉയർത്തുകയും 2 വംശങ്ങൾക്ക് എന്‍റെ കൊടി കാണിക്കുകയും ചെയ്യും; 1 അവർ നിന്‍റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചും 2 പുത്രിമാരെ തോളിൽ എടുത്തുംകൊണ്ട് വരും. 1

23രാജാക്കന്മാർ നിന്‍റെ വളർത്തപ്പന്മാരും 2 അവരുടെ രാജ്ഞികൾ നിന്‍റെ വളർത്തമ്മമാരും ആയിരിക്കും; 1 അവർ നിന്നെ സാഷ്ടാംഗം വണങ്ങി, 2 നിന്‍റെ കാലിലെ പൊടിനക്കും; 1 ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചു പോകുകയില്ല 2 എന്നും നീ അറിയും.” 1

24ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ? 2 അല്ല, സ്വേച്ഛാധിപതിയിൽനിന്ന് + 49:24 സ്വേച്ഛാധിപതി നിഷ്കണ്ടകൻ എന്നും കാണാം. ബദ്ധന്മാരെ വിടുവിക്കാമോ? 1

25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; 2 നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം; 1 നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയും 2 നിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും. 1

26നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; 1 വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും; 1 യഹോവയായ ഞാൻ നിന്‍റെ രക്ഷിതാവും 2 യാക്കോബിന്‍റെ വീരൻ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു 2 എന്നു സകലമനുഷ്യരും അറിയും.”

← Isaiah 48Read In The App, Free →Isaiah 50 →

Study Isaiah 49

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566