Isaiah 5
1ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും; 2 അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടുപാടും; 1 എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ 2 ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 1
2അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, 2 അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, 1 നടുവിൽ ഒരു ഗോപുരം പണിതു, 2 ഒരു മുന്തിരിച്ചക്കും ഇട്ടു; 1 മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; 2 കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. 1
3അതിനാൽ യെരൂശലേം നിവാസികളും 2 യെഹൂദാപുരുഷന്മാരും ആയുള്ളവരേ, 1 എനിക്കും എന്‍റെ മുന്തിരിത്തോട്ടത്തിനും 2 മദ്ധ്യേ വിധിക്കുവിൻ. 1
4ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ 2 ഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്? 1 മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ 2 അത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? 1
5അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട് 2 എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; 1 ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും; 2 അത് തിന്നു പോകും; 1 ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും; 2 അത് ചവിട്ടി മെതിച്ചുപോകും. 1
6ഞാൻ അതിനെ ശൂന്യമാക്കും; 2 അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; 2 മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; 1 അതിൽ മഴ പെയ്യിക്കരുതെന്നു 2 ഞാൻ മേഘങ്ങളോടു കല്പിക്കും. 1
7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം 2 യിസ്രായേൽ ഗൃഹവും 1 അവന്‍റെ മനോഹരമായ നടുതല 2 യെഹൂദാപുരുഷന്മാരും ആകുന്നു; 1 അവൻ ന്യായത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, അന്യായം! 1 നീതിക്കായി നോക്കിയിരുന്നു; 2 എന്നാൽ ഇതാ ഭീതി! 1
8അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം 2 മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും 1 വീടോടു വീടു ചേർക്കുകയും 2 വയലോടു വയൽ കൂട്ടുകയും 2 ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1
9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: 2 “വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും 2 ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. 1
10പത്തേക്കർ + 5:10 പത്തേക്കർ ഒരു ജോഡി കാളകള്‍ ഒരു ദിവസംകൊണ്ട് ഉഴുതുമറിക്കുന്ന അത്രയും നിലത്തിനാണ് ഏക്കര്‍ എന്നു എബ്രായ കാലഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത് മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും + 5:10 ഒരു ബത്തും 22 ലിറ്റര്‍ 2 ഒരു ഹോമർ + 5:10 ഒരു ഹോമർ 220 ലിറ്റര്‍ വിത്തിൽനിന്ന് ഒരു ഏഫായും + 5:10 ഒരു ഏഫായും 22 ലിറ്റര്‍ മാത്രം കിട്ടും.” 1
11അതികാലത്ത് എഴുന്നേറ്റു 2 മദ്യം തേടി ഓടുകയും 1 വീഞ്ഞു കുടിച്ചു മത്തരായി 2 സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1
12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും 2 തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; 1 എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, 2 അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല. 1
13അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; 2 അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; 2 അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. 1
14അതുകൊണ്ട് പാതാളം തൊണ്ട തുറന്നു, 2 വിസ്താരമായി വായ് പിളർന്നിരിക്കുന്നു; 1 അവരുടെ മഹിമയും ആരവവും ഘോഷവും 2 അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. 1
15അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും 2 നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും. 1
16എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും 2 പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും. 1
17അപ്പോൾ കുഞ്ഞാടുകള്‍ 2 പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും + 5:17 അപ്പോൾ കുഞ്ഞാടുകള്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും അപരിചിതര്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും. 1
18വ്യാജചരടുകൊണ്ട് അകൃത്യത്തെയും 2 വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും 1
19“അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; 2 യിസ്രായേലിൻ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ” 2 എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1
20തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും 2 ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും 1 കൈപ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും 2 ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1
21തങ്ങൾക്കുതന്നെ ജ്ഞാനികളായും 2 തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം! 1
22വീഞ്ഞു കുടിക്കുവാൻ വീരന്മാരും 2 മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും 1
23സമ്മാനം + 5:23 സമ്മാനം കൈക്കൂലി. നിമിത്തം ദുഷ്ടനെ നീതീകരിക്കുകയും 2 നീതിമാന്‍റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1
24അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും 2 ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ 1 അവരുടെ വേര് ജീർണ്ണിച്ചുപോകും; 2 അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; 1 അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, 2 യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. 1
25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; 2 അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; 1 അപ്പോൾ മലകൾ വിറയ്ക്കുകയും 2 അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1
26യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, 2 ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; 2 അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. 1
27അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല; 2 ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; 1 അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല, 2 ചെരിപ്പുവാറു പൊട്ടുകയുമില്ല. 1
28അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; 2 അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയും 2 അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. 1
29അവരുടെ ഗർജ്ജനം സിംഹത്തിന്‍റെതുപോലെ ഇരിക്കും; 2 അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; 1 അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; 2 ആരും വിടുവിക്കുകയും ഇല്ല. 1
30ആ നാളിൽ അവർ കടലിന്‍റെ അലർച്ചപോലെ അവരുടെ നേരെ അലറും; 2 ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; 2 അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും + 5:30 അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും മേഘങ്ങളാൽ വെളിച്ചം ഇരുണ്ടുപോകും എന്നുമാകാം. .