Isaiah · ബൈബിൾ (മലയാളം)

Isaiah 65

1“എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി; 2 എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതിവന്നു; 1 എന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്: 2 ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു ഞാൻ പറഞ്ഞു. 1

2സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന 2 മത്സരമുള്ള ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈ നീട്ടുന്നു. 1

3അവർ എന്‍റെ മുഖത്തു നോക്കി എല്ലായ്‌പ്പോഴും 2 എന്നെ കോപിപ്പിക്കുന്ന ഒരു ജനമായി 1 തോട്ടങ്ങളിൽ ബലി കഴിക്കുകയും 2 ഇഷ്ടികമേൽ ധൂപം കാണിക്കുകയും 1

4കല്ലറകളിൽ കുത്തിയിരിക്കുകയും 2 ഗുഹകളിൽ രാത്രി പാർക്കുകയും 1 പന്നിയിറച്ചി തിന്നുകയും 2 പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും 2 ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; 1

5ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു; 2 അവർ എന്‍റെ മൂക്കിൽ പുകയും 2 ഇടവിടാതെ കത്തുന്ന തീയും ആകുന്നു. 1

6അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; 2 ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; 2 അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരംവീട്ടും. 1

7നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും 2 കുന്നുകളിന്മേൽ എന്നെ ദുഷിക്കുകയും ചെയ്തിട്ടുള്ള 1 നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരംവീട്ടും; 2 ഞാൻ അവരുടെ മുൻകാലപ്രവൃത്തികളെ അവരുടെ മാർവ്വിടത്തിലേക്ക് അളന്നുകൊടുക്കും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മുന്തിരിക്കുലയിൽ പുതുവീഞ്ഞ് കണ്ടിട്ട്; 1 ‘നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട്’ 2 എന്നു പറയുന്നതുപോലെ ഞാൻ എന്‍റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; 2 എല്ലാവരെയും നശിപ്പിക്കുകയില്ല. 1

9ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും 2 യെഹൂദായിൽനിന്ന് എന്‍റെ പർവ്വതങ്ങൾക്ക് 2 ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; 1 എന്‍റെ വൃതന്മാർ അതിനെ കൈവശമാക്കുകയും 2 എന്‍റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും. 1

10എന്നെ അന്വേഷിച്ചിട്ടുള്ള എന്‍റെ ജനത്തിനായി 2 ശാരോൻ ആടുകൾക്കു മേച്ചിൽപുറവും 2 ആഖോർ താഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. 1

11എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും 2 എന്‍റെ വിശുദ്ധപർവ്വതത്തെ മറക്കുകയും 1 ഗാദ് ദേവന് ഒരു മേശ ഒരുക്കി 2 മെനിദേവിക്കു വീഞ്ഞു കലർത്തി 2 നിറച്ചുവയ്ക്കുകയും ചെയ്യുന്നവരേ, 1

12ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും 2 ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും 1 എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് 2 എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് 1 ഞാൻ നിങ്ങളെ വാളിനു നിയമിച്ചുകൊടുക്കും; 2 നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.” 1

13അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഇതാ, എന്‍റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; 1 എന്‍റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; 2 എന്‍റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. 1

14എന്‍റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; 2 നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു 2 മനോവ്യഥയാൽ അലമുറയിടും. 1

15നിങ്ങളുടെ പേര് നിങ്ങൾ എന്‍റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും; 2 യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; 2 തന്‍റെ ദാസന്മാർക്ക് അവിടുന്ന് വേറൊരു പേര് വിളിക്കും. 1

16മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും 2 അവ എന്‍റെ കണ്ണിന് മറഞ്ഞിരിക്കുകയും ചെയ്കകൊണ്ടു 1 ഭൂമിയിൽ സ്വയം അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ സ്വയം അനുഗ്രഹിക്കും; 2 ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും. 1 പുതിയ ആകാശവും പുതിയ ഭൂമിയും 1

17“ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; 2 മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല. 1

18ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ; 2 ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും 2 അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. 1

19ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും 2 എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; 2 കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല; 1

20കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും 2 ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാവുകയില്ല; 1 ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; 2 പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. 1

21അവർ വീടുകളെ പണിതു വസിക്കും; 2 അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. 1

22അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; 2 അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; 1 എന്‍റെ ജനത്തിന്‍റെ ആയുസ്സു വൃക്ഷത്തിന്‍റെ ആയുസ്സുപോലെ ആകും; 2 എന്‍റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും. 1

23അവർ വെറുതെ അദ്ധ്വാനിക്കുകയില്ല; 2 ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; 1 അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലയോ; 2 അവരുടെ സന്താനം അവരോടുകൂടി ഇരിക്കും. 1

24അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; 2 അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും. 1

25ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; 2 സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; 1 സർപ്പത്തിനു പൊടി ആഹാരമായിരിക്കും; 2 എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു.

← Isaiah 64Read In The App, Free →Isaiah 66 →

Study Isaiah 65

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566