Isaiah · ബൈബിൾ (മലയാളം)

Isaiah 54

1“പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; 2 നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; 1 ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

2നിന്‍റെ കൂടാരത്തിന്‍റെ സ്ഥലത്തെ വിശാലമാക്കുക; 2 നിന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ; 1 തടുത്തുകളയരുത്; നിന്‍റെ കയറുകളെ നീട്ടുക; 2 നിന്‍റെ കുറ്റികളെ ഉറപ്പിക്കുക. 1

3നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; 2 നിന്‍റെ സന്തതി ജനതകളുടെ ദേശം കൈവശമാക്കുകയും 2 ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും. 1

4ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; 2 ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; 1 നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; 2 നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല. 1

5നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭർത്താവ്; 2 സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; 1 യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടെടുപ്പുകാരൻ; 2 സർവ്വഭൂമിയുടെയും ദൈവം എന്നു അവിടുന്ന് വിളിക്കപ്പെടുന്നു. 1

6ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ 2 യഹോവ നിന്നെ വിളിച്ചിരിക്കുന്നു; 1 യൗവനത്തിൽ വിവാഹം ചെയ്തിട്ട് തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ 2 എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. 1

7“അല്പനേരത്തേക്ക് മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; 2 എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. 1

8ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്ക് എന്‍റെ മുഖം നിനക്കു മറച്ചു; 2 എങ്കിലും നിത്യദയയോടെ ഞാൻ നിന്നോട് കരുണ കാണിക്കും” 2 എന്നു നിന്‍റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു. 1

9“ഇത് എനിക്ക് നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; 2 നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളയുകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ 1 ഞാൻ നിന്നോട് കോപിക്കുകയോ നിന്നെ ശാസിക്കുകയോ ഇല്ല 2 എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു. 1

10പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; 2 എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല; 1 എന്‍റെ സമാധാനനിയമം നീങ്ങിപ്പോവുകയുമില്ല” 2 എന്നു നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. 1

11“പീഢ അനുഭവിക്കുന്നവളും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളവളേ, 2 ഞാൻ നിന്‍റെ കല്ല് അഞ്ജനത്തിൽ + 54:11 അഞ്ജനത്തിൽ രത്നം. പതിക്കുകയും 2 നീലക്കല്ലുകൊണ്ടു + 54:11 നീലക്കല്ലുകൊണ്ടു ഇന്ദ്രനീലക്കല്ല്‌ എന്നും ആകാം. നിന്‍റെ അടിസ്ഥാനം ഇടുകയും ചെയ്യും. 1

12ഞാൻ നിന്‍റെ താഴികക്കുടങ്ങളെ + 54:12 താഴികക്കുടങ്ങളെ ഒരലങ്കാരപ്പണി. ക്ഷേത്രങ്ങളുടെയും മറ്റും മുകളില്‍ ചെയ്യുന്നത് (ഒരു താഴികയും അതിനുമുകളില്‍ ഒരു കുടവും കമഴ്ത്തിവച്ചതുപോലെയാണ് ഇതിന്‍റെ ആകൃതി, കുടത്തിനുമുകളില്‍ കൂര്‍ത്ത ഒരു സ്തൂപമുള്ള താഴികക്കുടങ്ങളുമുണ്ട്) പത്മരാഗംകൊണ്ടും 2 നിന്‍റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും 2 നിന്‍റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. 1

13നിന്‍റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും 2 നിന്‍റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. 1

14നീതിയാൽ നീ സ്ഥിരമായി നില്ക്കും; 2 നീ പീഡനത്തോട് അകന്നിരിക്കും; 1 നിനക്കു ഭയപ്പെടുവാനില്ലല്ലോ; 2 ഭീഷണിയോടു നീ അകന്നിരിക്കും; 2 അത് നിന്നോട് അടുത്തുവരുകയില്ല. 1

15ഒരുത്തൻ നിന്നോട് കലഹം ഉണ്ടാക്കുന്നു 2 എങ്കിൽ അത് എന്‍റെ ഹിതപ്രകാരമല്ല; 1 ആരെങ്കിലും നിന്നോട് കലഹം ഉണ്ടാക്കിയാൽ 2 അവൻ നിന്‍റെ നിമിത്തം വീഴും. 1

16തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന 2 കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; 1 നശിപ്പിക്കുവാൻ സംഹാരകനെയും 2 ഞാൻ സൃഷ്ടിച്ചിരിക്കുന്നു. 1

17നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല; 2 ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; 1 യഹോവയുടെ ദാസന്മാരുടെ അവകാശവും 2 എന്‍റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു.

← Isaiah 53Read In The App, Free →Isaiah 55 →

Study Isaiah 54

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566