Isaiah 60
1“എഴുന്നേറ്റു പ്രകാശിക്കുക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; 2 യഹോവയുടെ തേജസ്സും നിന്‍റെമേൽ ഉദിച്ചിരിക്കുന്നു. 1
2അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു; 2 നിൻ്റെമേലോ യഹോവ ഉദിക്കും; അവിടുത്തെ തേജസ്സും നിന്‍റെമേൽ പ്രത്യക്ഷമാകും. 1
3ജനതകൾ നിന്‍റെ പ്രകാശത്തിലേക്കും 2 രാജാക്കന്മാർ നിന്‍റെ ഉദയശോഭയിലേക്കും വരും. 1
4നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്‍റെ അടുക്കൽ വരുന്നു; 2 നിന്‍റെ പുത്രന്മാർ ദൂരത്തുനിന്ന് വരും; 2 നിന്‍റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും. 1
5അപ്പോൾ നീ കണ്ടു ശോഭിക്കും; 2 നിന്‍റെ ഹൃദയം പിടച്ചു വികസിക്കും; 1 സമുദ്രത്തിന്‍റെ ധനം നിന്‍റെ അടുക്കൽ ചേരും; 2 ജനതകളുടെ സമ്പത്ത് നിന്‍റെ അടുക്കൽ വരും. 1
6ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും + 60:6 ചിറ്റൊട്ടകങ്ങളും ഒട്ടകങ്ങളുടെ വർഗ്ഗത്തിലെ ചെറിയ തരം ഒട്ടകങ്ങൾ. നിന്നെ മൂടും; 2 ശെബയിൽ നിന്ന് അവർ എല്ലാവരും വരും; 1 പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു 2 യഹോവയുടെ സ്തുതിയെ ഘോഷിക്കും. 1
7കേദാരിലെ ആടുകൾ എല്ലാം നിന്‍റെ അടുക്കൽ ഒന്നിച്ചുകൂടും; 2 നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷ ചെയ്യും; 1 അവ പ്രസാദമുള്ള യാഗമായി എന്‍റെ പീഠത്തിന്മേൽ വരും; 2 അങ്ങനെ ഞാൻ എന്‍റെ മഹത്ത്വമുള്ള ആലയത്തെ മഹത്ത്വപ്പെടുത്തും 1
8മേഘംപോലെയും അവരുടെ കിളിവാതിലുകളിലേക്കു + 60:8 കിളിവാതിലുകളിലേക്കു വീടിന്‍റെ ഭിത്തിയില്‍ കുറെ ഉയരത്തില്‍ വയ്ക്കുന്ന ചെറുവാതില്‍ (കിളികള്‍ക്കുമാത്രം കടക്കത്തക്കവിധത്തിലുള്ള) ചെറു ജനല്‍. 2 പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആര്‍? 1
9നിന്‍റെ മക്കള്‍ അവരുടെ പൊന്നും വെള്ളിയുമായി ദൂരത്തുനിന്ന് വരുന്നു 2 നിന്‍റെ ദൈവമായ യഹോവയുടെ നാമത്തിനും 1 അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു 2 യിസ്രായേലിന്‍റെ പരിശുദ്ധ ദൈവത്തിനുവേണ്ടിയാണ് അവർ ഇവയെല്ലാം കൊണ്ടുവരുന്നത്. 1 ദ്വീപുവാസികളും തർശ്ശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു. 1
10അന്യജാതിക്കാർ നിന്‍റെ മതിലുകളെ പണിയും; 2 അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷ ചെയ്യും; 1 എന്‍റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; 2 എങ്കിലും എന്‍റെ പ്രീതിയിൽ എനിക്ക് നിന്നോട് കരുണ തോന്നും. 1
11ജനതകളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും 2 നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു 1 നിന്‍റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ 2 എല്ലായ്‌പ്പോഴും തുറന്നിരിക്കും. 1
12നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും; 2 ആ ജനതകൾ അശേഷം ശൂന്യമായിപ്പോകും. 1
13എന്‍റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി 2 ലെബാനോന്‍റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും 1 ഒരുപോലെ നിന്‍റെ അടുക്കൽ വരും; 2 അങ്ങനെ ഞാൻ എന്‍റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും. 1
14നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; 2 നിന്നെ നിന്ദിച്ചവരെല്ലാം നിന്‍റെ കാൽ പിടിച്ചു നമസ്കരിക്കും; 1 അവർ നിന്നെ യഹോവയുടെ നഗരം എന്നും 2 യിസ്രായേലിൻ പരിശുദ്ധന്‍റെ സീയോൻ എന്നും വിളിക്കും. 1
15ആരും കടന്നുപോകാത്തവിധം 2 നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം 1 ഞാൻ നിന്നെ നിത്യമാഹാത്മ്യവും 2 തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും. 1
16നീ ജനതകളുടെ പാല് കുടിക്കും; 2 രാജാക്കന്മാരുടെ മുല കുടിക്കും; 1 യഹോവയായ ഞാൻ നിന്‍റെ രക്ഷകൻ എന്നും 2 യാക്കോബിന്‍റെ വല്ലഭൻ നിന്‍റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും. 1
17ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും; 2 ഇരിമ്പിനു പകരം വെള്ളിയും 1 മരത്തിനു പകരം താമ്രവും 2 കല്ലിനു പകരം ഇരിമ്പും വരുത്തും; 1 ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും 2 നീതിയെ നിനക്കു അധിപതിമാരും ആക്കും. 1
18ഇനി നിന്‍റെ ദേശത്തു അക്രമവും 2 നിന്‍റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; 1 നിന്‍റെ മതിലുകൾക്കു രക്ഷ എന്നും 2 നിന്‍റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും. 1
19ഇനി പകൽനേരത്ത് നിന്‍റെ വെളിച്ചം സൂര്യനല്ല; 2 നിനക്കു നിലാവെട്ടം തരുന്നത് ചന്ദ്രനുമല്ല; 1 യഹോവ നിനക്കു നിത്യപ്രകാശവും 2 നിന്‍റെ ദൈവം നിന്‍റെ തേജസ്സും ആകുന്നു. 1
20നിന്‍റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; 2 നിന്‍റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; 1 യഹോവ നിന്‍റെ നിത്യപ്രകാശമായിരിക്കും; 2 നിന്‍റെ ദുഃഖകാലം തീർന്നുപോകും. 1
21നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും; 2 ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്‍റെ നടുതലയുടെ + 60:21 നടുതലയുടെ വള്ളിതല മുറിച്ചു നടുമ്പോൾ ചുവടും മണ്ടയും എടുക്കാറില്ല നടുഭാഗമാണ് എടുക്കാറുള്ളത് അതാണ് നടുതല. മുളയും 1 എന്‍റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് 2 അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും. 1
22കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും; 2 യഹോവയായ ഞാൻ തക്കസമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും.”