Isaiah · ബൈബിൾ (മലയാളം)

Isaiah 53

1ഞങ്ങൾ കേൾപ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു? 1

2അവൻ ഇളയ തൈപോലെയും 2 വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും 2 അവിടുത്തെ മുമ്പാകെ വളരും; 1 അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; 2 കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. 1

3അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും 2 വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; 1 അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം 2 അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. 1

4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; 2 നമ്മുടെ വേദനകളെ അവൻ ചുമന്നു; 1 നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും 2 ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. 1

5എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും 2 നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; 1 നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേൽ ആയി 2 അവന്‍റെ അടിപ്പിണരുകളാൽ + 53:5 അടിപ്പിണരുകളാൽ മറ്റ് വിവർത്തനങ്ങളിൽ മുറിവുകൾ, ക്ഷതം എന്നും കാണാം. നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. 1

6നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; 2 നാം ഓരോരുത്തനും അവനവന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; 1 എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം 2 അവന്‍റെമേൽ ചുമത്തി. 1

7തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും 2 അവൻ പീഡിപ്പിക്കപ്പെട്ടു; 1 കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും 2 രോമം കത്രിക്കുന്നവരുടെ മുമ്പാകെ 1 മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും 2 അവൻ വായ് തുറക്കാതെ ഇരുന്നു. 1

8അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; 2 ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും 1 എന്‍റെ ജനത്തിന്‍റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നും 2 അവന്‍റെ തലമുറയിൽ ആര്‍ വിചാരിച്ചു? 1

9അവൻ സാഹസം ഒന്നും ചെയ്യാതെയും 2 അവന്‍റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും 1 അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു; 2 അവന്‍റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു. 1

10എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; 2 അവിടുന്ന് അവനു കഷ്ടം വരുത്തി; 1 അവന്‍റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് 2 അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും 2 യഹോവയുടെ ഇഷ്ടം അവന്‍റെ കയ്യാൽ സാധിക്കുകയും ചെയ്യും. 1

11അവൻ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; 2 നീതിമാനായ എന്‍റെ ദാസൻ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; 2 അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. 1

12അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും; 2 ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും; 1 അവൻ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും 2 അനേകം പേരുടെ പാപം വഹിച്ചും 1 അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട് 2 അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.

← Isaiah 52Read In The App, Free →Isaiah 54 →

Study Isaiah 53

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566