Isaiah · ബൈബിൾ (മലയാളം)

Isaiah 45

1യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 അവനു ജനതകളെ കീഴടക്കി 1 രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും 2 കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും 1 വാതിലുകൾ അടയാതിരിക്കേണ്ടതിനും 2 ഞാൻ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു: 1

2“ഞാൻ നിനക്കു മുമ്പായി ചെന്നു 2 ദുർഘടങ്ങളെ നിരപ്പാക്കുകയും 1 താമ്രവാതിലുകളെ തകർക്കുകയും 2 ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും. 1

3നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, 2 യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിന് 1 ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും 2 മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും. 1

4എന്‍റെ ദാസനായ യാക്കോബ് നിമിത്തവും 2 എന്‍റെ വൃതനായ + 45:4 വൃതനായ തിരഞ്ഞെടുക്കപ്പെട്ടവൻ. യിസ്രായേൽനിമിത്തവും 1 ഞാൻ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; 2 നീ എന്നെ അറിയാതിരിക്കെ 2 ഞാൻ നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു. 1

5ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; 2 ഞാനല്ലാതെ ഒരു ദൈവവുമില്ല; 1 നീ എന്നെ അറിയാതെയിരിക്കെ 2 ഞാൻ നിന്‍റെ അര മുറുക്കിയിരിക്കുന്നു. 1

6സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ 2 ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; 1 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. 2

7ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; 1 ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; 2 യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. 1

8ആകാശമേ, മേലിൽനിന്നു പൊഴിക്കുക; 2 മേഘങ്ങൾ നീതി വർഷിക്കട്ടെ; 1 രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; 2 അത് നീതിയെ മുളപ്പിക്കട്ടെ; 2 യഹോവയായ ഞാൻ അത് സൃഷ്ടിച്ചിരിക്കുന്നു. 1

9“നിലത്തിലെ കലനുറുക്കുകളുടെ + 45:9 കലനുറുക്കുകളുടെ ഉടഞ്ഞ മൺകലത്തിന്‍റെ ഒരു ഭാഗം. ഇടയിൽ ഒരു കലനുറുക്കായിരിക്കെ, 2 തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം; 1 മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും 2 കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ? 1

10അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത്?’ എന്നും 2 സ്ത്രീയോട്: ‘നീ പ്രസവിക്കുന്നത് എന്ത്?’ എന്നും പറയുന്നവനു അയ്യോ കഷ്ടം!” 1

11യിസ്രായേലിന്‍റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “വരുവാനുള്ളതിനെക്കുറിച്ച്, എന്‍റെ മക്കളെക്കുറിച്ച് നീ എന്നെ ചോദ്യം ചെയ്യുമോ? 2 എന്ത് ചെയ്യണമെന്ന് എന്‍റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് നീ എനിക്ക് പറഞ്ഞുതരുമോ? 1

12ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; 2 എന്‍റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു. 1

13ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു; 2 അവന്‍റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും; 1 അവൻ എന്‍റെ നഗരം പണിയും; 2 വിലയും സമ്മാനവും വാങ്ങാതെ 1 അവൻ എന്‍റെ പ്രവാസികളെ വിട്ടയയ്ക്കും” 2 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1

14യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മിസ്രയീമിന്‍റെ അദ്ധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും 1 ദീർഘകായന്മാരായ + 45:14 ദീർഘകായന്മാരായ പൊക്കമേറിയ ശരീരമുള്ളവർ. സെബായരും 2 നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; 1 അവർ നിന്‍റെ പിന്നാലെ നടക്കും; 2 ചങ്ങലയിട്ടവരായി അവർ കടന്നുവരും; 2 അവർ നിന്നെ വണങ്ങി; 1 ‘നിന്‍റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; 2 അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ 2 എന്നിങ്ങനെ പറഞ്ഞു നിന്നോട് യാചിക്കും.” 1

15യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ, 2 നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. 1

16അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; 2 വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും. 1

17എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; 2 നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല. 1

18ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; 2 അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചത്; 1 വസിക്കുവാനത്രേ അതിനെ നിർമ്മിച്ചത്: 2 “ഞാൻ തന്നെ യഹോവ; വേറൊരു ദൈവവുമില്ല. 1

19ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവച്ചല്ല സംസാരിച്ചത്; 2 ഞാൻ യാക്കോബിന്‍റെ സന്തതിയോട്: 1 ‘വ്യർത്ഥമായി എന്നെ അന്വേഷിക്കുവിൻ’ എന്നല്ല കല്പിച്ചിരിക്കുന്നത്; 2 യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, 2 നേരുള്ളതു പ്രസ്താവിക്കുന്നു. 1

20നിങ്ങൾ കൂടിവരുവിൻ; 2 ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒന്നിച്ച് അടുത്തുവരുവിൻ; 1 വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കുകയും 2 രക്ഷിക്കുവാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അറിവില്ല. 1

21നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; 2 അവർ കൂടി ആലോചിക്കട്ടെ; 1 പുരാതനമേ ഇതു കേൾപ്പിക്കുകയും 2 പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്‍? 1 യഹോവയായ ഞാൻ അല്ലയോ? 2 ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; 2 ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. 1

22സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ; 2 ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. 1

23എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; 2 ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും 2 മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” 1

24“യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട്” 2 എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്‍റെ അടുക്കൽ ചെല്ലും; 2 അവനോട് കോപിക്കുന്ന എല്ലാവരും ലജ്ജിച്ചുപോകും. 1

25യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം 2 നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.

← Isaiah 44Read In The App, Free →Isaiah 46 →

Study Isaiah 45

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566