Isaiah · ബൈബിൾ (മലയാളം)

Isaiah 63

1ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു 2 ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്‍? 1 വസ്ത്രാലംകൃതനായി തന്‍റെ ശക്തിയുടെ മാഹാത്മ്യത്തിൽ 2 നടകൊള്ളുന്നോരിവൻ ആര്‍? 1 “നീതിയെ അരുളിച്ചെയ്യുന്നവനും 2 രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ.” 1

2അങ്ങയുടെ ഉടുപ്പ് ചുവന്നിരിക്കുന്നതെന്ത്? 1 അങ്ങയുടെ വസ്ത്രം മുന്തിരിച്ചക്ക് ചവിട്ടുന്നവൻ്റെതുപോലെ ആയിരിക്കുന്നതെന്ത്? 1

3“ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; 2 ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല; 1 എന്‍റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, 2 എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; 1 അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു; 2 എന്‍റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു. 1

4ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; 2 എന്‍റെ വിമുക്തന്മാരുടെ + 63:4 വിമുക്തന്മാരുടെ വീണ്ടെടുക്കപ്പെട്ടവരുടെ എന്നുമാകാം. വര്‍ഷം വന്നിരുന്നു. 1

5ഞാൻ നോക്കി എങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; 2 ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; 1 അതുകൊണ്ട് എന്‍റെ ഭുജം തന്നെ എനിക്ക് രക്ഷവരുത്തി; 2 എന്‍റെ ക്രോധം തന്നെ എനിക്ക് തുണനിന്നു. 1

6ഞാൻ എന്‍റെ കോപത്തിൽ ജനതകളെ ചവിട്ടി, 2 എന്‍റെ ക്രോധത്തിൽ അവരെ മത്തുപിടിപ്പിച്ചു, 2 അവരുടെ രക്തം ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.” 1 സ്തോത്രവും പ്രാർത്ഥനയും 1

7യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും 2 ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും 1 യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും 2 മഹാദയയ്ക്കും ഒത്തവണ്ണം 1 അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച 2 വലിയ നന്മയെയും കീർത്തിക്കും. 1

8“അവർ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” 2 എന്നു പറഞ്ഞ് അവിടുന്ന് അവർക്ക് രക്ഷിതാവായിത്തീർന്നു. 1

9അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; 2 അവിടുത്തെ സന്മുഖദൂതൻ + 63:9 സന്മുഖദൂതൻ ദൈവസന്നിധിയിൽ നിൽക്കുന്ന ദൂതൻ. അവരെ രക്ഷിച്ചു; 1 തന്‍റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; 2 പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു. 1

10എന്നാൽ അവർ മത്സരിച്ചു അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; 2 അതുകൊണ്ട് അവിടുന്ന് അവർക്ക് ശത്രുവായിത്തീർന്നു 2 താൻതന്നെ അവരോടു യുദ്ധംചെയ്തു. 1

11അപ്പോൾ അവിടുത്തെ ജനം മോശെയുടെ കാലമായ 2 പുരാതന കാലം ഓർത്തു പറഞ്ഞത് + 63:11 പുരാതന കാലം ഓർത്തു പറഞ്ഞത് പുരാതന കാലം മുതല്‍ക്കേ ഞങ്ങള്‍ അങ്ങയുടെതാണ്: 1 അവരെ തന്‍റെ ആടുകളുടെ ഇടയനോടുകൂടി 2 സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവൻ എവിടെ? 1 അവരുടെ ഉള്ളിൽ തന്‍റെ പരിശുദ്ധാത്മാവിനെ 2 കൊടുത്തവൻ എവിടെ? 1

12തന്‍റെ മഹത്ത്വമുള്ള ഭുജംകൊണ്ട് 2 മോശെയുടെ വലംകൈയാൽ അവരെ നടത്തിയവൻ 1 തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിനു 2 അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കുകയും 1

13അവർ ഇടറാത്തവിധം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ 2 അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ? 1

14താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ 2 യഹോവയുടെ ആത്മാവ് അവരെ വിശ്രമിക്കുമാറാക്കി; 1 അങ്ങനെ അവിടുന്ന് അങ്ങേക്കു മഹത്ത്വമുള്ള ഒരു നാമം 2 ഉണ്ടാക്കേണ്ടതിനു അങ്ങയുടെ ജനത്തെ നടത്തി. 1

15സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള 2 അങ്ങയുടെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! 2 അവിടുത്തെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? 1 അങ്ങയുടെ മനസ്സലിവും കരുണയും എന്നോട് കാണിക്കാത്തവിധം 2 അങ്ങ് അടക്കിവച്ചിരിക്കുന്നു. 1

16അവിടുന്നല്ലയോ ഞങ്ങളുടെ പിതാവ്; 2 അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; 1 യിസ്രായേൽ ഞങ്ങളെ തിരിച്ചറിയുന്നതുമില്ല + 63:16 തിരിച്ചറിയുന്നതുമില്ല അംഗീകരിക്കുന്നതുമില്ല എന്നും ഉണ്ട്. ; 2 അവിടുന്ന് യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; 1 യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ 2 എന്നാകുന്നു അവിടുത്തെ നാമം. 1

17യഹോവേ, അവിടുന്ന് ഞങ്ങളെ അവിടുത്തെ വഴി വിട്ടു തെറ്റുമാറാക്കുന്നതും 2 അങ്ങയെ ഭയപ്പെടാത്തവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? 1 അവിടുത്തെ അവകാശഗോത്രങ്ങൾക്കുവേണ്ടി 2 അവിടുത്തെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ. 1

18അവിടുത്തെ വിശുദ്ധജനത്തിനു അല്പകാലത്തേക്ക് മാത്രം കൈവശമായ ശേഷം 2 അവിടുത്തെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു. 1

19ഞങ്ങൾ ഇതാ, അവിടുന്ന് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും 2 അവിടുത്തെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു. + 63:19 ഞങ്ങൾ ഇതാ, അവിടുന്ന് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും അവിടുത്തെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു. ഞങ്ങൾ പുരാതന കാലം മുതല്‍ക്കേ നിന്‍റെതാണ്

← Isaiah 62Read In The App, Free →Isaiah 64 →

Study Isaiah 63

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566