Isaiah 52
1സീയോനേ, ഉണരുക, ഉണരുക, 2 നിന്‍റെ ബലം ധരിച്ചുകൊള്ളുക; 1 വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക; 2 ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല. 1
2പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, 2 എഴുന്നേറ്റ് ഇരിക്കുക; 1 ബദ്ധയായ സീയോൻ പുത്രീ, 2 നിന്‍റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക. 1
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; 2 വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.”
4യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ ജനം പണ്ടു പരദേശവാസം ചെയ്യുവാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.
5ഇപ്പോൾ എന്‍റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കുകകൊണ്ടു ഞാൻ ഇവിടെ എന്ത് ചെയ്യേണ്ടു” എന്നു യഹോവ അരുളിച്ചെയ്യുന്നു; “അവരുടെ അധിപതിമാർ പരിഹസിക്കുന്നു + 52:5 പരിഹസിക്കുന്നു സങ്കടത്തോടെ അലമുറയിടുന്നു ; എന്‍റെ നാമം ഇടവിടാതെ എല്ലായ്‌പ്പോഴും ദുഷിക്കപ്പെടുന്നു” എന്നും യഹോവ അരുളിച്ചെയ്യുന്നു.
6“അതുകൊണ്ട് എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ട് ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.” 1
7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും 2 രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: 1 “നിന്‍റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന 2 സുവാർത്താദൂതന്‍റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! 1
8നിന്‍റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? 2 അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; 1 യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ 2 അവർ അഭിമുഖമായി കാണും. 1
9യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; 2 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്, 2 യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. 1
10സകലജനതകളും കാൺകെ യഹോവ തന്‍റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു + 52:10 വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു നഗ്നമാക്കിയിരിക്കുന്നു എന്നും ആകാം. ; 2 ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും. 1
11വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; 2 അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; 1 യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, 2 നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ. 1
12നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല; 2 യഹോവ നിങ്ങൾക്ക് മുമ്പായി നടക്കും; 2 യിസ്രായേലിന്‍റെ ദൈവം നിങ്ങൾക്ക് പിൻപട ആയിരിക്കും. 1 ദാസന്‍റെ കഷ്ടതയും മഹത്ത്വവും 1
13എന്‍റെ ദാസൻ കൃതാർത്ഥനാകും; 2 അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും. 1
14അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും 2 അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു 2 വിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ, 1
15അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും + 52:15 കുതിച്ചുചാടുമാറാക്കും ചില വിവർത്തനത്തിൽ പരിഭ്രാന്തരാക്കും എന്നു കാണാം. ; 2 രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും; 1 അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും 2 ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.