Isaiah 32
1ഇതാ, ഒരു രാജാവ് നീതിയോടെ വാഴും; 2 പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. 1
2ഓരോരുത്തൻ കാറ്റിന് ഒരു മറവും 2 കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയിരിക്കും. 1 അവർ വരണ്ട നിലത്തു നീർത്തോടുകൾപോലെയും 2 ക്ഷീണമുള്ള ദേശത്ത് വൻപാറയുടെ തണൽപോലെയും ഇരിക്കും. 1
3കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; 2 കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും. 1
4അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; 2 വിക്കന്മാരുടെ നാവ് തടസ്സമില്ലാതെ വ്യക്തമായി സംസാരിക്കും. 1
5ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല; 2 ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല. 1
6ഭോഷൻ ഭോഷത്തം സംസാരിക്കും; 2 വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും 1 വിശപ്പുള്ളവരെ പട്ടിണിയിട്ടും 2 ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് 2 അവന്‍റെ ഹൃദയം നീതികേടും പ്രവർത്തിക്കും. 1
7ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; 2 ദരിദ്രൻ ന്യായമായി സംസാരിച്ചാലും 1 എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ 2 അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു. 1
8ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; 2 ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു. 1 യെരൂശലേമിലെ സ്ത്രീകൾ 1
9സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേൾക്കുവിൻ; 2 ചിന്തയില്ലാത്ത പുത്രിമാരെ, എന്‍റെ വചനം ശ്രദ്ധിക്കുവിൻ. 1
10ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരു വർഷവും കുറെ ദിവസവും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; 2 മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാവുകയുമില്ല. 1
11സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ; 2 ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; 1 വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ; 2 അരയിൽ ചാക്ക് കെട്ടുവിൻ. 1
12മനോഹരമായ വയലുകളെയും 2 ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയെയും ഓർത്തു 2 അവർ മാറത്ത് അടിക്കും. 1
13എന്‍റെ ജനത്തിന്‍റെ ദേശത്ത് 2 ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും തന്നെ 2 മുള്ളും മുൾച്ചെടിയും മുളയ്ക്കും. 1
14കൊട്ടാരം ഉപേക്ഷിക്കപ്പെടും; 2 ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; 1 കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; 2 അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും 2 ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും. 1
15ഉയരത്തിൽനിന്ന് ദൈവത്തിന്‍റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; 2 അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും + 32:15 ഉദ്യാനം ഫലപുഷ്ടിയുള്ള വയൽ എന്നുമാകാം. ; 2 ഉദ്യാനം വനമായി എണ്ണപ്പെടും. 1
16അന്നു മരുഭൂമിയിൽ ന്യായം വസിക്കും; 2 ഉദ്യാനത്തിൽ നീതി പാർക്കും. 1
17നീതിയുടെ പ്രവൃത്തി സമാധാനവും 2 നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും. 1
18എന്‍റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും 2 സ്വൈരമുള്ള വിശ്രമസ്ഥലങ്ങളിലും വസിക്കും. 1
19എന്നാൽ വനത്തിന്‍റെ വീഴ്ചയ്ക്കു കന്മഴ പെയ്യുകയും 2 നഗരം അശേഷം നിലംപരിചാകുകയും ചെയ്യും. 1
20വെള്ളത്തിനരികത്തെല്ലാം വിതയ്ക്കുകയും 2 കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്ക് ഭാഗ്യം!