Isaiah · ബൈബിൾ (മലയാളം)

Isaiah 50

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്‍റെ ഉപേക്ഷണപത്രം എവിടെ? 2 അല്ല, എന്‍റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്! 1 നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നെ വിറ്റുകളഞ്ഞും 2 നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു. 1

2ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിക്കുവാനും 2 ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിക്കുവാനും കാരണം എന്ത്? 1 വീണ്ടെടുക്കുവാൻ കഴിയാത്തവിധം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? 2 അല്ല, വിടുവിക്കുവാൻ എനിക്ക് ശക്തിയില്ലയോ? 1 ഇതാ, എന്‍റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; 2 നദികളെ മരുഭൂമികളാക്കുന്നു; 2 വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു. 1

3ഞാൻ ആകാശത്തെ ഇരുട്ട് ഉടുപ്പിക്കുകയും 2 ചാക്കുതുണി പുതപ്പിക്കുകയും ചെയ്യുന്നു.” 1 കർത്താവിന്‍റെ ശിഷ്യന്‍ 1

4തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന് 2 യഹോവയായ കർത്താവ് എനിക്ക് ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു; 1 അവൻ രാവിലെതോറും ഉണർത്തുന്നു; 2 ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്‍റെ ചെവി ഉണർത്തുന്നു. 1

5യഹോവയായ കർത്താവ് എന്‍റെ ചെവി തുറന്നു; 2 ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. 1

6അടിക്കുന്നവർക്ക്, ഞാൻ എന്‍റെ മുതുകും 2 രോമം പറിക്കുന്നവർക്ക്, എന്‍റെ കവിളും കാണിച്ചുകൊടുത്തു; 2 എന്‍റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. 1

7യഹോവയായ കർത്താവ് എന്നെ സഹായിക്കും; 2 അതുകൊണ്ട് ഞാൻ അമ്പരന്നുപോകുകയില്ല; 1 അതുകൊണ്ട് ഞാൻ എന്‍റെ മുഖം തീക്കല്ലു + 50:7 തീക്കല്ലു ഒരുതരം ഉറപ്പുള്ള കല്ല്. പോലെ ആക്കിയിരിക്കുന്നു; 2 ഞാൻ ലജ്ജിച്ചു പോകുകയില്ല എന്നു ഞാൻ അറിയുന്നു. 1

8എന്നെ നീതീകരിക്കുന്ന ദൈവം സമീപത്തുണ്ട്; 2 എന്നോട് വാദിക്കുന്നവൻ ആര്‍? 1 നമുക്കു തമ്മിൽ ഒന്ന് നോക്കാം; 2 എന്‍റെ പ്രതിയോഗി ആര്‍? 2 അവൻ ഇങ്ങുവരട്ടെ. 1

9ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കുന്നു; 2 എന്നെ കുറ്റം വിധിക്കുന്നവൻ ആര്‍? 1 അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? 2 പുഴു അവരെ തിന്നുകളയും. 1

10നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും 2 അവന്‍റെ ദാസന്‍റെ വാക്കുകേട്ട് അനുസരിക്കുകയും ചെയ്യുന്നവൻ ആര്‍? 1 തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും 2 അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് 2 തന്‍റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ. 1

11ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്ക് കെട്ടുന്നവരേ, 2 നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും 1 നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടക്കുവിൻ; 2 എന്‍റെ കയ്യാൽ ഇതു നിങ്ങൾക്ക് ഭവിക്കും; 2 നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.

← Isaiah 49Read In The App, Free →Isaiah 51 →

Study Isaiah 50

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566