Isaiah 33
1സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും 2 നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ 1 ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, 2 നിനക്കു അയ്യോ കഷ്ടം! 1 നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ 2 നിന്നെയും സാഹസം ചെയ്യും; 1 നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ 2 നിന്നോടും ദ്രോഹം പ്രവർത്തിക്കും. 1
2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; 2 ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; 1 രാവിലെതോറും അങ്ങ് അവർക്ക് ഭുജവും 2 കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ. 1
3കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; 2 അങ്ങ് എഴുന്നേറ്റപ്പോൾ ജനതകൾ ചിതറിപ്പോയി. 1
4തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും; 2 വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും. 1
5യഹോവ ഉന്നതനായിരിക്കുന്നു; 2 ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്; 2 അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു. 1
6നിന്‍റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും 2 ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; 2 യഹോവാഭക്തി നിങ്ങളുടെ + 33:6 നിങ്ങളുടെ സീയോൻ്റെ നിക്ഷേപം ആയിരിക്കും. 1
7ഇതാ അവരുടെ ശൗര്യവാന്മാർ + 33:7 ശൗര്യവാന്മാർ വീരൻമാർ. പുറത്തു നിലവിളിക്കുന്നു; 2 സമാധാനത്തിന്‍റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു. 1
8പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു; 2 വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; 1 അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ + 33:8 പട്ടണങ്ങളെ സാക്ഷികളെനിന്ദിച്ചു: 2 ഒരു മനുഷ്യനെയും അവിടുന്ന് ആദരിക്കുന്നില്ല. 1
9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; 2 ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; 1 ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; 2 ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു. 1
10“ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും; 2 ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; 2 ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
11“നിങ്ങൾ കച്ചിയെ ഗർഭംധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും; 2 നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും. 1
12വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; 2 വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.” 1
13ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ; 2 സമീപസ്ഥന്മാരേ, എന്‍റെ വീര്യപ്രവൃത്തികൾ ഗ്രഹിക്കുവിൻ. 1
14സീയോനിലെ പാപികൾ പേടിക്കുന്നു; 2 വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; 1 “നമ്മിൽ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? 2 നമ്മിൽ ആര്‍ നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?” 1
15നീതിയായി നടന്നു നേര് പറയുകയും 2 പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും 1 കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും 2 രക്തപാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും 1 ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ; 2
16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; 1 പാറക്കോട്ടകൾ അവന്‍റെ അഭയസ്ഥാനമായിരിക്കും; 2 അവന്‍റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല. 1 മഹത്ത്വമേറിയ ഭാവി 1
17നിന്‍റെ കണ്ണ് രാജാവിനെ അവന്‍റെ സൗന്ദര്യത്തോടെ ദർശിക്കും; 2 വിശാലമായ ഒരു ദേശം കാണും. 1
18“പണം എണ്ണുന്നവൻ എവിടെ? 2 തൂക്കിനോക്കുന്നവൻ എവിടെ? 1 ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?” 2 എന്നിങ്ങനെ നിന്‍റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും. 1
19നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും 2 നിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും 2 ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല. 1
20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; 2 നിന്‍റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും 1 ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി 2 ഒരുനാളും ഇളകിപ്പോകാത്തതും കയറ് 2 ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും. 1
21അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു 2 വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; 1 തുഴവച്ച പടക് അതിൽ പോവുകയില്ല; 1 പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല. 1
22യഹോവ നമ്മുടെ ന്യായാധിപൻ; 2 യഹോവ നമ്മുടെ ന്യായദാതാവ്; 1 യഹോവ നമ്മുടെ രാജാവ്; 2 അവിടുന്ന് നമ്മെ രക്ഷിക്കും. 1
23നിന്‍റെ കയറ് അഴിഞ്ഞുകിടക്കുന്നു; 2 അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; 1 പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; 2 മുടന്തരും കൊള്ളയിടും. 1
24“ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല; 2 അതിൽ വസിക്കുന്ന ജനത്തിന്‍റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.