Isaiah 14
1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും.
2ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.
3യഹോവ നിന്‍റെ വ്യസനവും നിന്‍റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്‍റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്കുന്ന നാളിൽ
4നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: 1 പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! 2 സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! 1
5യഹോവ ദുഷ്ടന്മാരുടെ വടിയും 2 ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. 1
6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും 2 ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ 1 ജനതകളെ കോപത്തോടെ 2 ഭരിക്കുകയും ചെയ്തവനെ തന്നെ. 1
7സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; 2 അവർ ആർത്തുപാടുന്നു. 1
8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു, 1 “നീ വീണുകിടന്നതുമുതൽ 2 ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു. 1
9നിന്‍റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ 2 താഴെ പാതാളം നിന്‍റെ നിമിത്തം ഇളകിയിരിക്കുന്നു; 1 അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ 2 പ്രേതന്മാരെ ഉണർത്തുകയും 1 ജനതകളുടെ സകല രാജാക്കന്മാരെയും 2 സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. 1
10അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? 2 നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും. 1
11നിന്‍റെ ആഡംബരവും വാദ്യഘോഷവും 2 പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; 1 നിന്‍റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; 2 കൃമികൾ നിനക്കു പുതപ്പായിരിക്കുന്നു. 1
12അരുണോദയപുത്രനായ ശുക്രാ, 2 നീ എങ്ങനെ ആകാശത്തുനിന്നു വീണു! 1 ജനതകളെ താഴ്ത്തിക്കളഞ്ഞവനേ, 2 നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു! 1
13“ഞാൻ സ്വർഗ്ഗത്തിൽ കയറും; 2 എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; 1 ഉത്തരദിക്കിന്‍റെ അതിർത്തിയിൽ 2 സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 1
14ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; 2 ഞാൻ അത്യുന്നതനോടു സമനാകും” 2 എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്. 1
15എന്നാൽ നീ പാതാളത്തിലേക്ക്, 2 നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും. 1
16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി.“ 2 ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 1
17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും 2 അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും 1 തന്‍റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും 2 ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും. 1
18ജനതകളുടെ രാജാക്കന്മാർ എല്ലാവരും, അവരെല്ലാവരും തന്നെ 2 ഒരോരുത്തൻ അവനവന്‍റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു. 1
19നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും 2 വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം 1 ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി 2 ചവിട്ടിമെതിച്ച ശവംപോലെയും 2 നിന്‍റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു. 1
20നീ നിന്‍റെ ദേശത്തെ നശിപ്പിച്ചു, 2 നിന്‍റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു 1 നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാവുകയില്ല; 2 ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്‍ക്കുകയില്ല. 1
21അവന്‍റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും 2 ഭൂതലത്തിന്‍റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറയ്ക്കുകയും 1 ചെയ്യാതിരിക്കേണ്ടതിന് അവർക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യം നിമിത്തം 2 ഒരു കൊലനിലം ഒരുക്കിക്കൊള്ളുവിൻ. 1 ബാബേലിനെ നശിപ്പിക്കും
22“ഞാൻ അവർക്ക് വിരോധമായി എഴുന്നേല്‍ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും സന്തതിയെയും പിൻതലമുറയെയും ഛേദിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
23“ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1 അശ്ശൂരിനെക്കുറിച്ചുള്ള പ്രവാചകം
24സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: 1 “ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; 2 ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും. 1
25എന്‍റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും; 2 എന്‍റെ പർവ്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; 1 അങ്ങനെ അവന്‍റെ നുകം അവരുടെമേൽനിന്നു നീങ്ങും; 2 അവന്‍റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.” 1
26സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; 2 സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ. 1
27സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; 2 അത് ദുർബ്ബലമാക്കുന്നവനാര്? 1 അവന്‍റെ കൈ നീട്ടിയിരിക്കുന്നു; 2 അത് മടക്കുന്നവനാര്? 1 ഫെലിസ്ത്യ ദേശത്തെക്കുറിച്ചുള്ള പ്രവാചകം
28ആഹാസ്‌രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി: 1
29സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, 2 നിന്നെ അടിച്ചവന്‍റെ വടി ഒടിഞ്ഞിരിക്കുകകൊണ്ടു നീ സന്തോഷിക്കേണ്ടാ; 1 സർപ്പത്തിന്‍റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; 2 അതിന്‍റെ ഫലം + 14:29 അതിന്‍റെ ഫലം അവന്‍റെ ഫലം അല്ലെങ്കിൽ അതിന്‍റെ സന്തതി എന്നുമാകാം. , പറക്കുന്ന അഗ്നിസർപ്പമായിരിക്കും. 1
30എളിയവരുടെ + 14:30 എളിയവരുടെ ദരിദ്രരില്‍ ദരിദ്രരായവരുടെ ആദ്യജാതന്മാർ ഭക്ഷണം കഴിക്കും; 2 ദരിദ്രന്മാർ നിർഭയമായി കിടക്കും; 1 എന്നാൽ നിന്‍റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; 2 നിന്‍റെ ശേഷിപ്പിനെ അവൻ കൊല്ലും. 1
31വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക; 2 സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നീ അലിഞ്ഞുപോയി; 1 വടക്കുനിന്ന് ഒരു പുകവരുന്നു; 2 അവന്‍റെ അണികളിൽ ഉഴന്നുനടക്കുന്ന + 14:31 ഉഴന്നുനടക്കുന്ന ഇവിടെ അര്‍ത്ഥമാക്കുന്നത് ചിട്ട തെറ്റിച്ച ഒരുത്തനും ഇല്ല എന്നതാണ്. ഒരുത്തനും ഇല്ല. 1
32ജനതകളുടെ ദൂതന്മാർക്ക് കിട്ടുന്ന മറുപടി: 2 “യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; 2 അവിടെ അവന്‍റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും” എന്നത്രേ.