Isaiah 57
1നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല; 2 ഭക്തന്മാരും കഴിഞ്ഞുപോകുന്നു; 1 നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു 2 എന്നു ആരും ഗ്രഹിക്കുന്നില്ല. 1
2അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; 2 നേരായി നടക്കുന്നവരെല്ലാം 2 അവനവന്‍റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു. 1
3“ക്ഷുദ്രക്കാരത്തിയുടെ മക്കളേ, 2 വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; 2 ഇങ്ങോട്ട് അടുത്തുവരുവിൻ. 1
4നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? 2 ആരുടെ നേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? 2 നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ? 1
5നിങ്ങൾ കരുവേലകങ്ങൾക്കരികത്തും 2 ഓരോ പച്ചമരത്തിൻകീഴിലും വികാരാവേശത്താൽ ജ്വലിച്ചു, 1 പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവച്ചു 2 കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ. 1
6തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്; 2 അതുതന്നെ നിന്‍റെ ഓഹരി; 1 അതിനല്ലയോ നീ പാനീയബലി പകർന്നു 2 ഭോജനബലി അർപ്പിച്ചിരിക്കുന്നത്? 2 ഈ വക കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുമോ? 1
7പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്‍റെ കിടക്ക വിരിച്ചിരിക്കുന്നു; 2 അവിടേക്കു തന്നെ നീ ബലികഴിക്കുവാൻ കയറിച്ചെന്നു. 1
8കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്‍റെ അടയാളം വച്ചു, 2 നീ എന്നെവിട്ടു ചെന്നു മറ്റുള്ളവർക്ക് നിന്നെത്തന്നെ നഗ്നയാക്കി 1 കയറി നിന്‍റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു 2 അവരുടെ കിടക്ക കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു. 1
9നീ തൈലവുംകൊണ്ടു മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ + 57:9 മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ മോലേക്ക് എന്ന രാജാവിന്‍റെ അടുക്കല്‍ അടുക്കൽ ചെന്നു, 2 നിന്‍റെ പരിമളവർഗ്ഗം ധാരാളം ചെലവ് ചെയ്തു, 2 നിന്‍റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു. 1
10വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും 2 ‘അത് നിഷ്ഫലം’ എന്നു നീ പറഞ്ഞില്ല; 1 നിന്‍റെ കൈവശം നീ ജീവശക്തി കണ്ടതുകൊണ്ട് 2 നിനക്കു ക്ഷീണം തോന്നിയില്ല. 1
11കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും 2 നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? 1 ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ 2 നീ എന്നെ ഭയപ്പെടാതിരിക്കുന്നത്? 1
12നിന്‍റെ നീതി ഞാൻ വെളിച്ചത്താക്കും; 2 നിന്‍റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകുകയില്ല. 1
13നീ നിലവിളിക്കുമ്പോൾ നിന്‍റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; 2 എന്നാൽ അവയെ മുഴുവനും കാറ്റു പാറ്റിക്കൊണ്ടുപോകും; 1 ഒരു ശ്വാസം അവയെ നീക്കിക്കളയും; 2 എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി 2 എന്‍റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും.” 1 മനം തകർന്നവർക്ക് ആശ്വാസം 1
14“നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; 2 എന്‍റെ ജനത്തിന്‍റെ വഴിയിൽനിന്ന് ഇടർച്ച നീക്കിക്കളയുവിൻ” 2 എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു. 1
15ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും 2 പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; 2 താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും 1 ചൈതന്യം + 57:15 ചൈതന്യം നവീകരണം എന്നുമാകാം. വരുത്തുവാൻ മനസ്താപവും 2 മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു. 1
16ഞാൻ എന്നേക്കും വാദിക്കുകയില്ല; 2 എല്ലായ്‌പ്പോഴും കോപിക്കുകയുമില്ല; 1 അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും 2 എന്‍റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ. 1
17അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം 2 ഞാൻ കോപിച്ച് അവരെ അടിച്ചു; 1 ഞാൻ കോപിച്ചു മുഖം മറച്ചു; 2 എന്നാൽ അവർ തിരിഞ്ഞ് അവർക്ക് തോന്നിയ വഴിയിൽ നടന്നു. 1
18ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; 2 ഞാൻ അവരെ സൗഖ്യമാക്കും; 1 ഞാൻ അവരെ നടത്തി അവർക്ക്, അവരുടെ ദുഃഖിതന്മാർക്കു തന്നെ, 2 വീണ്ടും ആശ്വാസം വരുത്തും. 1
19ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; 2 ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം” എന്നും 1 “ഞാൻ അവരെ സൗഖ്യമാക്കും” 2 എന്നും യഹോവ അരുളിച്ചെയ്യുന്നു. 1
20ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; 2 അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല; 2 അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു. 1
21“ദുഷ്ടന്മാർക്കു സമാധാനമില്ല” എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.