Isaiah 47
1“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; 2 കൽദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; 1 നിന്നെ ഇനി തന്വംഗി + 47:1 തന്വംഗി കൃശാംഗി (സുന്ദരി). മറ്റ് ഭാഷാന്തരത്തിൽ മൃദുല എന്നും കാണാം. എന്നും 2 സുഖഭോഗിനി എന്നും വിളിക്കുകയില്ല. 1
2തിരികല്ല് എടുത്തു മാവ് പൊടിക്കുക; 2 നിന്‍റെ മൂടുപടം നീക്കുക; 1 വസ്ത്രാഗ്രം എടുത്തു കുത്തി 2 തുട മറയ്ക്കാതെ നദികളെ കടക്കുക. 1
3നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ നാണിടം കാണും; 2 ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.” 1
4ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ സൈന്യങ്ങളുടെ യഹോവ, 2 യിസ്രായേലിന്‍റെ പരിശുദ്ധൻ എന്നാകുന്നു അവന്‍റെ നാമം. 1
5“കൽദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്ക് പോവുക; 2 നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല. 1
6ഞാൻ എന്‍റെ ജനത്തോടു കോപിച്ചു, 2 എന്‍റെ അവകാശത്തെ അശുദ്ധമാക്കി, 1 അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു; 2 നീ അവരോടു കനിവ് കാണിക്കാതെ 2 വൃദ്ധന്മാരുടെ മേൽപോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു. 1
7‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ് 2 അത് കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓർക്കാതെയും ഇരുന്നു. 1
8അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല; 2 ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’ 1 എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും 2 നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക: 1
9പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്കു ഭവിക്കും; 2 നിന്‍റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലും 1 നിന്‍റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലും 2 അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കുകയില്ല. 1
10നീ നിന്‍റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല’ എന്നു പറഞ്ഞുവല്ലോ; 2 നിന്‍റെ ജ്ഞാനവും നിന്‍റെ അറിവും നിന്നെ തെറ്റിച്ചുകളഞ്ഞു; 1 ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരും ഇല്ല’ 2 എന്നു നീ നിന്‍റെ ഹൃദയത്തിൽ പറഞ്ഞു. 1
11അതുകൊണ്ട് മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്‍റെമേൽ വരും; 2 നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; 2 നീ അറിയാത്ത നാശം പെട്ടെന്ന് നിന്‍റെമേൽ വരും. 1
12നീ ബാല്യംമുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്‍റെ മന്ത്രവാദങ്ങൾകൊണ്ടും 2 ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക; 2 പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും! 1
13നിന്‍റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; 2 ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും 1 നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും + 47:13 നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും മാസംതോറുമ്മുള്ള ഭാവി പ്രവചിക്കുന്നവരും എന്നും എഴുതാം. 2 ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ. 1
14ഇതാ, അവർ വൈക്കോൽകുറ്റിപോലെ ആയി തീയ്ക്ക് ഇരയാകും; 2 അവർ അഗ്നിജ്വാലയിൽനിന്ന് അവരെത്തന്നെ വിടുവിക്കുകയില്ല; 1 അത് കുളിർ മാറ്റുവാൻ തക്ക കനലും 2 കായുവാൻ തക്ക തീയും അല്ല. 1
15ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; 2 നിന്‍റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ 1 ഓരോരുത്തൻ അവനവന്‍റെ ദിക്കിലേക്കു അലഞ്ഞുപോകും; 2 ആരും നിന്നെ രക്ഷിക്കുകയില്ല.”