Isaiah · ബൈബിൾ (മലയാളം)

Isaiah 19

1മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: 1 യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; 2 അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ 1 അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും 2 മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും. 1

2“ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; 2 അവർ ഓരോരുത്തൻ അവനവന്‍റെ സഹോദരനോടും 1 ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോടും 2 പട്ടണം പട്ടണത്തോടും 2 രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും. 1

3മിസ്രയീമിന്‍റെ ചൈതന്യം അതിന്‍റെ ഉള്ളിൽ ഒഴിഞ്ഞുപോകും; 2 ഞാൻ അതിന്‍റെ ആലോചനയെ നശിപ്പിക്കും; 1 അപ്പോൾ അവർ മിഥ്യാമൂർത്തികളോടും 2 മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും 2 ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും. 1

4ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കയ്യിൽ ഏല്പിക്കും; 2 ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും” 2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 1

5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; 2 നദി വറ്റി ഉണങ്ങിപ്പോകും. 1

6നദികൾക്കു നാറ്റം പിടിക്കും; 2 മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; 2 ഞാങ്ങണയും ഓടപ്പുല്ലും + 19:6 ഓടപ്പുല്ലും നദിയരികെ വളരുന്ന ഒരുതരം സസ്യം. വാടിപ്പോകും. 1

7നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും 2 നദീതീരത്തു വിതച്ച സകലവും 2 ഉണങ്ങി പറന്ന് ഇല്ലാതെപോകും. 1

8മീൻ പിടിക്കുന്നവർ വിലപിക്കും; 2 നദിയിൽ ചൂണ്ടൽ ഇടുന്നവരെല്ലാം ദുഃഖിക്കും; 2 വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും. 1

9ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും 2 വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും. 1

10രാജ്യത്തിന്‍റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; 2 കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും. 1

11സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; 2 ഫറവോന്‍റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു; 1 “ഞാൻ ജ്ഞാനികളുടെ മകൻ, 2 പുരാതനരാജാക്കന്മാരുടെ മകൻ” 2 എന്നിപ്രകാരം നിങ്ങൾ ഫറവോനോട് പറയുന്നത് എങ്ങനെ? 1

12നിന്‍റെ ജ്ഞാനികൾ എവിടെ? 2 അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; 1 സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത് 2 അവർ എന്തെന്ന് ഗ്രഹിക്കട്ടെ. 1

13സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു; 2 നോഫിലെ + 19:13 നോഫിലെ മെംഫിസിലെപ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; 1 മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ 2 അതിനെ തെറ്റിച്ചുകളഞ്ഞു. 1

14യഹോവ അതിന്‍റെ നടുവിൽ മനോവിഭ്രമം പകർന്നു; 2 ലഹരിപിടിച്ചവൻ തന്‍റെ ഛർദ്ദിയിൽ വേച്ചുനടക്കുന്നതുപോലെ 1 അവർ മിസ്രയീമിനെ അതിന്‍റെ സകലപ്രവൃത്തിയിലും 2 തെറ്റിനടക്കുമാറാക്കിയിരിക്കുന്നു. 1

15തലയ്‌ക്കോ വാലിനോ പനമ്പട്ടയ്‌ക്കോ പോട്ടപ്പുല്ലിനോ 2 മിസ്രയീമിനുവേണ്ടി നിർവഹിക്കേണ്ടുന്ന 2 ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല.

16ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.

17യെഹൂദാദേശം മിസ്രയീമിന് ഭയങ്കരമായിരിക്കും; അതിന്‍റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.

18ആ നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.

19ആ നാളിൽ മിസ്രയീമിന്‍റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്‍റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും.

20അത് മിസ്രയീമിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും.

21അങ്ങനെ യഹോവ മിസ്രയീമിന് സ്വയം വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും.

22യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൗഖ്യമാക്കുകയും ചെയ്യും.

23ആ നാളിൽ മിസ്രയീമിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും.

24ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും.

25സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്‍റെ ജനമായ മിസ്രയീമും എന്‍റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്‍റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു അരുളിച്ചെയ്യും.

← Isaiah 18Read In The App, Free →Isaiah 20 →

Study Isaiah 19

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566