Isaiah · ബൈബിൾ (മലയാളം)

Isaiah 15

1മോവാബിനെക്കുറിച്ചുള്ള പ്രവാചകം: 1 ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; 2 ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു. 1

2ബയീത്തും ദീബോനും കരയേണ്ടതിനു 2 പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; 1 നെബോവിലും മെദേബയിലും 2 മോവാബ് നിലവിളിക്കുന്നു; 1 അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും 2 താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു. 1

3അവരുടെ തെരുവീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; 2 അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും 2 എല്ലാവരും അലമുറയിട്ടു കരയുന്നു. 1

4ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു; 2 അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു; 1 അതുകൊണ്ട് മോവാബിന്‍റെ ആയുധധാരികൾ അലറുന്നു; 2 അവന്‍റെ പ്രാണൻ അവന്‍റെ ഉള്ളിൽ നടങ്ങുന്നു. 1

5എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; 2 അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കും 1 എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; 2 ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി 2 അവർ കരഞ്ഞുംകൊണ്ട് കയറിച്ചെല്ലുന്നു; 1 ഹോരോനയീമിലേക്കുള്ള വഴിയിൽ 2 അവർ നാശത്തിന്‍റെ നിലവിളികൂട്ടുന്നു. 1

6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; 2 അതുകൊണ്ട് പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, 2 പച്ചയായ സകലവും ഇല്ലാതെയായിരിക്കുന്നു. 1

7അതിനാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും 2 അലരിത്തോട്ടിനക്കരയിലേക്ക് എടുത്തുകൊണ്ടുപോകുന്നു. 1

8നിലവിളി മോവാബിന്‍റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു; 2 അലർച്ച എഗ്ലയീംവരെയും 2 കൂകൽ ബേർ-ഏലീം വരെയും എത്തിയിരിക്കുന്നു. 1

9ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; 2 ഞാൻ ദീമോന്‍റെമേൽ ഇതിലധികം വരുത്തും; 1 മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും 2 ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.

← Isaiah 14Read In The App, Free →Isaiah 16 →

Study Isaiah 15

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566