Isaiah 29
1അയ്യോ, അരീയേലേ + 29:1 അരീയേലേ ദൈവക്രോധം, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! 2 ആണ്ടോട് ആണ്ട് കൂട്ടുവിൻ; 2 ഉത്സവങ്ങൾ മുറയ്ക്കു വന്നുകൊണ്ടിരിക്കട്ടെ. 1
2എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; 2 ദുഃഖവും വിലാപവും ഉണ്ടാകും; 2 അത് എനിക്ക് അരീയേലിനെപോലെ ഇരിക്കും. 1
3ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി 2 മൺകൂനകൊണ്ട് നിന്നെ ഉപരോധിക്കുകയും 2 നിന്‍റെനേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും. 1
4അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; 2 നിന്‍റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; 1 വെളിച്ചപ്പാടിന്‍റെതുപോലെ നിന്‍റെ ഒച്ച നിലത്തുനിന്നു വരും; 2 നിന്‍റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും. 1
5നിന്‍റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും 2 ഭയങ്കരന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; 2 അത് ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്ന് സംഭവിക്കും. 1
6ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും 2 മഹാനാദത്തോടും കൂടി ചുഴലിക്കാറ്റും കൊടുങ്കാറ്റും 1 ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി 2 അത് സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും. 1
7അരീയേലിന്‍റെ നേരെ യുദ്ധം ചെയ്യുന്ന സകലജനതകളുടെയും കൂട്ടം 2 അതിനും അതിന്‍റെ കോട്ടയ്ക്കും നേരെ യുദ്ധംചെയ്തു 1 അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, 2 ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും. 1
8വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ 2 വിശന്നിരിക്കുന്നതുപോലെയും 1 ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ 2 ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും 1 സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന 2 സകലജനതകളുടെയും കൂട്ടം ആയിരിക്കും. 1
9വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; 2 അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; 1 അവർ മത്തരായിരിക്കുന്നു. 2 വീഞ്ഞുകൊണ്ടല്ലതാനും; 1 അവർ ചാഞ്ചാടിനടക്കുന്നു; 2 മദ്യപാനംകൊണ്ടല്ലതാനും. 1
10യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു 2 നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; 1 അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ 2 ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.
11അങ്ങനെ നിങ്ങൾക്ക് സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് വയ്യാ; അതിന് മുദ്രയിട്ടിരിക്കുന്നുവല്ലോ” എന്നു പറയും.
12അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് അക്ഷര വിദ്യയില്ല” എന്നു പറയും. 1
13“ഈ ജനം അടുത്തുവന്നു വായ്കൊണ്ടും 2 അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; 2 എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്ന് ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; 1 എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. 1
14ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്‍റെ ഇടയിൽ 2 ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; 1 അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; 2 അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും” എന്നു കർത്താവ് അരുളിച്ചെയ്തു. 1
15സ്വന്തം ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും 2 സ്വന്തം പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്യുകയും: 1 “ഞങ്ങളെ ആര്‍ കാണുന്നു? 2 ഞങ്ങളെ ആര്‍ അറിയുന്നു” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1
16നിങ്ങൾ കാര്യങ്ങൾ തലകീഴാക്കുന്നുവല്ലോ! 2 കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? 1 ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: “അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല” എന്നും, 2 ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: “അവനു ബുദ്ധിയില്ല” എന്നും പറയുമോ? 1
17ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി + 29:17 ഉദ്യാനമായി ഫലസമൃദ്ധമായ ഒരു വയൽ എന്നുമാകാം. തീരുകയും 2 ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്യുകയില്ലയോ? 1
18ആ നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും 2 കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും 1
19സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കുകയും 2 മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്‍റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. 1
20ഭയങ്കരൻ നാസ്തിയായും 2 പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. 1
21മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും 2 പട്ടണവാതില്‍ക്കൽ ന്യായം വിസ്തരിക്കുന്നവനു കെണിവയ്ക്കുകയും 1 നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കുകയും ചെയ്യുന്നവരായി 2 നീതികേടിന് കാത്തിരിക്കുന്ന ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
22ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ് ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യാക്കോബ് ഇനി ലജ്ജിച്ചുപോവുകയില്ല; 2 അവന്‍റെ മുഖം ഇനി വിളറിപ്പോവുകയുമില്ല. 1
23എന്നാൽ അവൻ, അവന്‍റെ മക്കൾതന്നെ, 2 അവരുടെ മദ്ധ്യത്തിൽ എന്‍റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ 2 അവർ എന്‍റെ നാമത്തെ വിശുദ്ധീകരിക്കും; 1 അതേ അവർ യാക്കോബിന്‍റെ പരിശുദ്ധനെ വിശുദ്ധീകരിക്കുകയും 2 യിസ്രായേലിന്‍റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. 1
24മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കുകയും 2 പിറുപിറുക്കുന്നവർ ഉപദേശം പഠിക്കുകയും ചെയ്യും.”