Isaiah · ബൈബിൾ (മലയാളം)

Isaiah 16

1നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ 2 സേലയിൽനിന്നു മരുഭൂമിവഴിയായി 1 സീയോൻപുത്രിയുടെ പർവ്വതത്തിലേക്കു 2 കൊടുത്തയയ്ക്കുവിൻ. 1

2മോവാബിന്‍റെ പുത്രിമാർ 2 കൂട് വിട്ടലയുന്ന പക്ഷികളെപ്പോലെ 2 അർന്നോന്‍റെ കടവുകളിൽ ഇരിക്കും. 1

3“ആലോചന പറഞ്ഞുതരുക; 2 വിധിന്യായം നടത്തുക; 1 നിന്‍റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; 2 പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; 2 അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്. 1

4മോവാബിന്‍റെ പുറത്താക്കപ്പെട്ടവർ 2 നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; 1 കവർച്ചക്കാരന്‍റെ മുമ്പിൽ നീ 2 അവർക്ക് ഒരു മറവായിരിക്കുക.” 1 എന്നാൽ പീഡകൻ ഇല്ലാതെയാകും; 2 കവർച്ച അവസാനിക്കും; 1 ചവിട്ടിക്കളയുന്നവർ 2 ദേശത്തുനിന്ന് മുടിഞ്ഞുപോകും. 1

5അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; 2 അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്ന് 1 ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും 2 നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. 1

6ഞങ്ങൾ മോവാബിന്‍റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; 2 അവൻ മഹാഗർവ്വിയാകുന്നു; 1 അവന്‍റെ നിഗളത്തെയും ഡംഭത്തെയും 2 ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. 1

7അതുകൊണ്ട് മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; 2 എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്‍റെ മുന്തിരിയടകളെക്കുറിച്ചു + 16:7 മുന്തിരിയടകളെക്കുറിച്ചു ജനങ്ങളെക്കുറിച്ച് 2 നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. 1

8ഹെശ്ബോൻ വയലുകളും 2 സിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; 1 അതിലെ മേല്ത്തരമായ വള്ളി 2 ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചുകളഞ്ഞു; 1 അത് യസേർവരെ നീണ്ടു 2 മരുഭൂമിവരെ പടർന്നിരുന്നു; 1 അതിന്‍റെ ശാഖകൾ പടർന്ന് 2 കടൽ കടന്നിരുന്നു. 1

9അതുകൊണ്ട് ഞാൻ യസേരിനോടുകൂടെ 2 സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; 1 ഹെശ്ബോനേ, എലെയാലേ, 2 ഞാൻ നിന്നെ എന്‍റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; 1 നിന്‍റെ വേനൽഫലങ്ങൾക്കും നിന്‍റെ കൊയ്ത്തിനും 2 പോർവിളി നേരിട്ടിരിക്കുന്നു. 1

10സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; 2 മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; 1 ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; 2 മുന്തിരിക്കൊയ്ത്തിന്‍റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു. 1

11അതുകൊണ്ട് എന്‍റെ ഉള്ളം മോവാബിനെക്കുറിച്ചും 2 എന്‍റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും 2 കിന്നരംപോലെ മുഴങ്ങുന്നു.

12പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുവാൻ കടന്നാൽ അവന്‍റെ പ്രാർത്ഥനകൾക്ക് ഫലപ്രാപ്തിയുണ്ടാവുകയില്ല.

13ഇതാകുന്നു യഹോവ പണ്ടുതന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം.

14ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള മൂന്നു വർഷത്തിനകം മോവാബിന്‍റെ മഹത്ത്വം അവന്‍റെ സർവ്വമഹാപുരുഷാരത്തോടുകൂടി തുച്ഛീകരിക്കപ്പെടും; അവന്‍റെ ശേഷിപ്പ് അത്യല്പവും ദുർബലവും ആയിരിക്കും.”

← Isaiah 15Read In The App, Free →Isaiah 17 →

Study Isaiah 16

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566