Isaiah 21
1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: 1 തെക്ക് ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, 2 അത് മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ വരുന്നു! 1
2അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്ക് വെളിപ്പെട്ടിരിക്കുന്നു; 2 ദ്രോഹി ദ്രോഹം ചെയ്യുന്നു; 1 കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. 2 ഏലാമേ, കയറിച്ചെല്ലുക, 1 മേദ്യയേ, നിരോധിച്ചുകൊള്ളുക; 2 അതിന്‍റെ ഞരക്കമെല്ലാം ഞാൻ നിർത്തിക്കളയും. 1
3അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; 2 നോവുകിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; 1 എനിക്ക് ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; 2 കണ്ണ് കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു. 1
4എന്‍റെ ഹൃദയം പതറുന്നു; 2 ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; 1 ഞാൻ കാംക്ഷിച്ച സന്ധ്യാസമയം 2 അവിടുന്ന് എനിക്ക് വിറയലാക്കിത്തീർത്തു. 1
5മേശ ഒരുക്കുവിൻ; 2 പരവതാനി വിരിക്കുവിൻ; 2 ഭക്ഷിച്ചു പാനം ചെയ്യുവിൻ; 1 പ്രഭുക്കന്മാരേ, എഴുന്നേല്ക്കുവിൻ; 2 പരിചക്ക് എണ്ണ പൂശുവിൻ. 1
6കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക; 2 അവൻ കാണുന്നത് അറിയിക്കട്ടെ. 1
7ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയേയും 2 കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ 2 അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ.” 1
8അവൻ ഒരു സിംഹംപോലെ അലറി: 2 “കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; 2 രാത്രിമുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു. 1
9ഇതാ, ഒരു കൂട്ടം കുതിരപ്പടയാളികൾ; 2 ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു” എന്നു പറഞ്ഞു. 1 “വീണു, ബാബേൽ വീണു! 2 അതിലെ ദേവന്മാരുടെ വിഗ്രഹങ്ങൾ സകലവും 2 നിലത്തുവീണു തകർന്നുകിടക്കുന്നു” എന്നും അവൻ പറഞ്ഞു. 1
10എന്‍റെ മെതിയേ, എന്‍റെ കളത്തിലെ ധാന്യമേ, 2 യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു 2 ഞാൻ കേട്ടിട്ടുള്ളത് നിങ്ങളോട് അറിയിച്ചിരിക്കുന്നു. 1 ഏദോമിനെതിരേയുള്ള പ്രവചനം
11ദൂമയെക്കുറിച്ചുള്ള + 21:11 ദൂമയെക്കുറിച്ചുള്ള ഏദോമിന്‍റെ മറ്റൊരു പേര് പ്രവാചകം: 1 “കാവല്ക്കാരാ, രാത്രി എന്തായി? 2 കാവല്ക്കാരാ, രാത്രി എന്തായി?” 2 എന്നു ഒരുവൻ സേയീരിൽനിന്ന് + 21:11 സേയീരിൽനിന്ന് ഏദോമിന്‍റെ മറ്റൊരു പേര്, ഉല്പത്തി 32:2 നോക്കുക എന്നോട് വിളിച്ചുചോദിക്കുന്നു. 1
12അതിന് കാവല്ക്കാരൻ: 1 “പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; 2 നിങ്ങൾക്ക് ചോദിക്കണമെങ്കിൽ ചോദിച്ചു കൊള്ളുവിൻ; പോയി വരുവിൻ” എന്നു പറഞ്ഞു. 1 അറേബ്യക്കെതിരേയുള്ള പ്രവചനം
13അറേബ്യയെക്കുറിച്ചുള്ള പ്രവാചകം: 1 ദേദാന്യരുടെ സഞ്ചാരഗണങ്ങളേ, 2 നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ. 1
14തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ; 2 ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്ക്കുവിൻ. 1
15അവർ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു; 2 ഊരിയ വാളിനെയും 1 കുലച്ച വില്ലിനെയും 2 യുദ്ധത്തിന്‍റെ കെടുതിയെയും ഒഴിഞ്ഞ് ഓടുന്നവർ തന്നെ.
16കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്‍റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും;
17കേദാര്യരിൽ + 21:17 കേദാര്യരിൽ അറേബ്യന്‍ മരുഭൂമിയിലെ ഒരു രാജ്യം വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്‍റെ ദൈവമായ യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.”