Isaiah 55
1അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ: 2 വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്ളുവിൻ. 1
2അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? 2 എന്‍റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിക്കുവിൻ; 2 വിശിഷ്ടആഹാരം കഴിച്ചു ആനന്ദിച്ചുകൊള്ളുവിൻ. 1
3നിങ്ങൾ ചെവിചായിച്ച് എന്‍റെ അടുക്കൽ വരുവിൻ; 2 നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്ളുവിൻ; 1 ദാവീദിന്‍റെ മാറ്റമില്ലാത്തകൃപകൾ + 55:3 മാറ്റമില്ലാത്തകൃപകൾ ദാവീദിനോടുള്ള മാറ്റം വരാത്ത കൃപകൾ. എന്ന 2 ഒരു നിത്യ നിയമം ഞാൻ നിങ്ങളോടു ചെയ്യും. 1
4ഞാൻ അവനെ ജനതകൾക്കു സാക്ഷിയും 2 വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു. 1
5നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും; 2 നിന്നെ അറിയാത്ത ഒരു ജനത 1 നിന്‍റെ ദൈവമായ യഹോവ നിമിത്തവും 2 യിസ്രായേലിന്‍റെ പരിശുദ്ധൻ നിമിത്തവും 1 അവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകയാൽ തന്നെ 2 നിന്‍റെ അടുക്കൽ ഓടിവരും. 1
6യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ; 2 അവിടുന്ന് അടുത്തിരിക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിക്കുവിൻ. 1
7ദുഷ്ടൻ തന്‍റെ വഴിയും 2 നീതികെട്ടവൻ തന്‍റെ വിചാരങ്ങളും 1 ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; 2 അവിടുന്ന് അവനോട് കരുണ കാണിക്കും; 1 നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ; 2 അവിടുന്ന് ധാരാളം ക്ഷമിക്കും. 1
8“എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; 2 നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
9“ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ 2 എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും 2 എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. 1
10മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും 2 അവിടേക്കു മടങ്ങാതെ വിതയ്ക്കുവാൻ വിത്തും 1 തിന്നുവാൻ ആഹാരവും നല്കത്തക്കവിധം 2 ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ 1
11എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; 2 അത് വെറുതെ എന്‍റെ അടുക്കലേക്ക് മടങ്ങിവരാതെ 1 എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കുകയും 2 ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും. 1
12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; 2 സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; 1 മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; 2 ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും. 1
13മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; 2 മുൾച്ചെടിക്കു പകരം കൊഴുന്തു + 55:13 കൊഴുന്തു ഒരു സുഗന്ധച്ചെടി. മുളയ്ക്കും; 1 അത് യഹോവയ്ക്ക് ഒരു കീർത്തിയായും 2 ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.”