Isaiah 25
1യഹോവേ നീ എന്‍റെ ദൈവമാകുന്നു; 2 ഞാൻ നിന്നെ പുകഴ്ത്തും; 1 ഞാൻ നിന്‍റെ നാമത്തെ സ്തുതിക്കും; 2 നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ 2 വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ. 1
2നീ ശത്രുകളുടെ നഗരത്തെ കല്ക്കുന്നും 2 ഉറപ്പുള്ള പട്ടണത്തെ ശൂന്യവും 1 അന്യന്മാരുടെ കൊട്ടാരങ്ങളെ 2 നഗരമല്ലാത്തവിധവും ആക്കിത്തീർത്തു; 2 അത് ഒരുനാളും പണിയുകയില്ല. 1
3അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും; 2 ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും. 1
4ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്‍റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, 2 നീ എളിയവന് ഒരു ദുർഗ്ഗവും 1 ദരിദ്രന് അവന്‍റെ കഷ്ടത്തിൽ ഒരു കോട്ടയും 2 കൊടുങ്കാറ്റിൽ ഒരു ശരണവും 2 ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. 1
5വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ 2 നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; 1 മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ 2 ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും. 1
6സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ 2 സകലജനതകൾക്കും മൃഷ്ടഭോജനങ്ങൾ + 25:6 മൃഷ്ടഭോജനങ്ങൾ സമൃദ്ധമായഭോജനങ്ങൾ. കൊണ്ടും 1 മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; 2 മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും 2 മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടുമുള്ള വിരുന്നു തന്നെ. 1
7സകലവംശങ്ങൾക്കും ഉള്ള മൂടുപടവും 2 സകലജനതകളുടെയും മേൽ കിടക്കുന്ന മറവും 2 അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും. 1
8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; 2 യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും 2 തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. 2 യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1
9ആ നാളിൽ: “ഇതാ, നമ്മുടെ ദൈവം; 2 അവനെയാകുന്നു നാം കാത്തിരുന്നത്; 1 അവൻ നമ്മെ രക്ഷിക്കും; 2 അവൻ തന്നെ യഹോവ; 1 അവനെയത്രേ നാം കാത്തിരുന്നത്; 2 അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം” എന്നു അവർ പറയും. 1
10യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; 2 എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ 2 മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും. 1
11നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ 2 മോവാബ് അതിന്‍റെ നടുവിൽ കൈ നീട്ടും; 1 എങ്കിലും അവന്‍റെ അഹങ്കാരവും കൈമിടുക്കും 2 അവിടുന്ന് താഴ്ത്തിക്കളയും. 1
12നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ 2 അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.