Isaiah · ബൈബിൾ (മലയാളം)

Isaiah 13

1ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം: 1

2മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; 2 അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു 2 ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ. 1

3ഞാൻ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, 2 എന്‍റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ 2 ഞാൻ എന്‍റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു. 1

4ബഹുജനത്തിന്‍റെ ഘോഷംപോലെ 2 പർവ്വതങ്ങളിൽ പുരുഷാരത്തിന്‍റെ ഒരു ഘോഷം! 1 കൂടിയിരിക്കുന്ന ജനതകളുടെ രാജ്യങ്ങളുടെ ആരവം! 2 സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ ഒന്നിച്ചുകൂട്ടുന്നു. 1

5അവര്‍ ദൂരദേശത്തുനിന്നും 2 ആകാശത്തിന്‍റെ അറ്റത്തുനിന്നും 1 യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും 2 ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ വരുന്നു. 1

6യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; 2 അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു. 1

7അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; 2 സകലഹൃദയവും ഉരുകിപ്പോകും. 1

8അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്ക് പിടിപെടും; 2 നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; 1 അവർ അന്യോന്യം തുറിച്ചുനോക്കും; 2 അവരുടെ മുഖം ജ്വലിച്ചിരിക്കും. 1

9ദേശത്തെ ശൂന്യമാക്കുവാനും 2 പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും 1 യഹോവയുടെ ദിവസം ക്രൂരമായി 2 ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു. 1

10ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശം തരുകയില്ല; 2 സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; 2 ചന്ദ്രൻ പ്രകാശം നല്കുകയുമില്ല. 1

11ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും 2 ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; 1 അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; 2 ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും. 1

12ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും 2 ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും. 1

13അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; 2 സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും 1 അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും 2 ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും; 1

14ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും 2 ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും 1 അവർ ഓരോരുത്തൻ അവനവന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് തിരിയും; 2 ഓരോരുത്തൻ അവനവന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും. 1

15കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; 2 പിടിപെടുന്നവനെല്ലാം വാളാൽ വീഴും. 1

16അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; 2 അവരുടെ വീടുകളെ കൊള്ളയിടും; 2 അവരുടെ ഭാര്യമാരെ അപമാനിക്കും. 1

17ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും; 2 അവർ വെള്ളിയെ കാര്യമാക്കുകയില്ല; 2 പൊന്നിൽ അവർക്ക് താത്പര്യവുമില്ല. 1

18അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; 2 ഗർഭഫലത്തോട് അവർക്ക് കരുണ തോന്നുകയില്ല; 2 പൈതങ്ങളെയും അവർ ആദരിക്കുകയില്ല. 1

19രാജ്യങ്ങളുടെ മഹത്ത്വവും 2 കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, 1 ദൈവം സൊദോമിനെയും ഗൊമോറയെയും 2 മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും. 1

20അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; 2 തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; 1 അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; 2 ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല. 1

21മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും; 2 അവരുടെ വീടുകളിൽ മൂങ്ങാ നിറയും; 1 ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും; 2 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും + 13:21 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും കാട്ടാടുകൾ അവിടെ തുള്ളിനടക്കും എന്നുമാകാം. . 1

22അവരുടെ അരമനകളിൽ ചെന്നായ്ക്കളും 2 + 13:22 ചെന്നായ്ക്കളും കഴുതപ്പുലികളും എന്നും മറ്റ് വിവർത്തനത്തിൽ കാണാം. അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓരിയിടും; 1 അതിന്‍റെ സമയം അടുത്തിരിക്കുന്നു; 2 അതിന്‍റെ കാലം ദീർഘിച്ചുപോവുകയുമില്ല.

← Isaiah 12Read In The App, Free →Isaiah 14 →

Study Isaiah 13

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566