Isaiah 46
1ബേല്‍ വണങ്ങുന്നു + 46:1 ബേല്‍ വണങ്ങുന്നു ബേല്‍ അല്ലെങ്കില്‍ മാര്‍ദൂക് ബാബിലോണിന്‍റെ പ്രധാന ദൈവങ്ങളിലൊന്നാണ്. മാര്‍ദൂക്കിന്‍റെ പുത്രനായ നെബോ ആണ് മറ്റൊന്ന്. ; നെബോ കുനിയുന്നു; 2 അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും 1 കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; 2 നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും, 2 തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു. 1
2അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; 2 ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെ 2 പ്രവാസത്തിലേക്കു പോയിരിക്കുന്നു. 1
3“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി 2 യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ. 1
4നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ; 2 നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; 1 ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും 2 ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും. 1
5നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? 2 തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും? 1
6അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു; 2 തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്ക് വയ്ക്കുന്നു; 1 അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; 2 അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു. 1
7അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി 2 അതിന്‍റെ സ്ഥലത്തു നിർത്തുന്നു; 1 അത് തന്‍റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; 2 അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; 2 കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല. 1
8ഇത് ഓർത്തു സ്ഥിരത കാണിക്കുവിൻ; 2 അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ. 1
9പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; 2 ഞാനല്ലാതെ വേറൊരു ദൈവമില്ല; 2 ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. 1
10ആരംഭത്തിൽതന്നെ അവസാനവും 2 പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; 1 ‘എന്‍റെ ആലോചന നിവൃത്തിയാകും; 2 ഞാൻ എന്‍റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു. 1
11ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, 2 ദൂരദേശത്തുനിന്ന്, എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; 1 ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; 2 ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും. 1
12നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ. 1
13ഞാൻ എന്‍റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല; 2 എന്‍റെ രക്ഷ താമസിക്കുകയുമില്ല; 1 ഞാൻ സീയോനിൽ രക്ഷയും 2 യിസ്രായേലിനു എന്‍റെ മഹത്ത്വവും നല്കും.”