Isaiah · ബൈബിൾ (മലയാളം)

Isaiah 35

1മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; 2 നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും. 1

2അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും; 2 ലെബാനോന്‍റെ മഹത്ത്വവും 1 കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും; 2 അവർ യഹോവയുടെ മഹത്ത്വവും 2 നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും. 1

3തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; 2 കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കുവിൻ. 1

4മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ, 2 ഭയപ്പെടണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! 1 പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! 2 അവൻ വന്നു നിങ്ങളെ രക്ഷിക്കും” എന്നു പറയുവിൻ. 1

5അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; 2 ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല. 1

6അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; 2 ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; 1 മരുഭൂമിയിൽ വെള്ളവും 2 നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. 1

7മരീചിക ഒരു പൊയ്കയായും 2 വരണ്ടനിലം നീരുറവുകളായും തീരും, 1 കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ, 2 പുല്ലും ഓടയും + 35:7 ഓട നദിയരികെ വളരുന്ന ഒരുതരം സസ്യം. ഞാങ്ങണയും വളരും. 1

8അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും; 2 അതിന് വിശുദ്ധവഴി എന്നു പേരാകും; 1 ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല; 2 അവൻ അവരോടുകൂടി ഇരിക്കും; 2 വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല. 1

9ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല; 2 ഒരു ദുഷ്ടമൃഗവും അവിടെ കയറി വരുകയില്ല; 1 ആ വകയെ അവിടെ കാണുകയില്ല; 2 വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും. 1

10അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി 2 ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; 1 നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; 2 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; 2 ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.

← Isaiah 34Read In The App, Free →Isaiah 36 →

Study Isaiah 35

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566