Isaiah · ബൈബിൾ (മലയാളം)

Isaiah 2

1ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം. 1

2വരും കാലങ്ങളില്‍ 2 യഹോവയുടെ ആലയമുള്ള പർവ്വതം 1 പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും 2 കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; 1 സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. 2

3അനേകവംശങ്ങളും ചെന്നു: 1 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; 1 അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. 1

4അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും 2 ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; 1 അവർ അവരുടെ വാളുകളെ കലപ്പകളായും 2 കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; 1 ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; 2 അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. 1 യഹോവയുടെ ദിവസം 1

5യാക്കോബ് ഗൃഹമേ, വരുവിൻ; 2 നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം. 1

6എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; 2 അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും 1 ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും 2 അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു. 1

7അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; 2 അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; 1 അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; 2 അവരുടെ രഥങ്ങൾക്കും എണ്ണമില്ല. 1

8അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; 2 സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ 2 അവർ നമസ്കരിക്കുന്നു. 1

9മനുഷ്യൻ വണങ്ങുന്നു, 2 പുരുഷൻ ലജ്ജിക്കപ്പെടുന്നു 1 ജനങ്ങള്‍ മാനഹീനരാകുന്നു; 2 അതിനാൽ നീ അവരോടു ക്ഷമിക്കരുതേ. 1

10യഹോവയുടെ ഭയങ്കരത്വം നിമിത്തവും 2 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും 1 നീ പാറയിൽ കടന്നു 2 മണ്ണിൽ ഒളിച്ചുകൊള്ളുക. 1

11മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; 2 പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; 1 യഹോവ മാത്രം ആ ന്യായവിധി നാളിൽ 2 ഉന്നതനായിരിക്കും. 1

12സൈന്യങ്ങളുടെ യഹോവയുടെ നാൾ 2 അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും 1 നിഗളമുള്ള എല്ലാറ്റിന്മേലും വരും; 2 അവ താണുപോകും. 1

13ലെബാനോനിലെ പൊക്കവും 2 ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും 1 ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും 1

14ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും 2 ഉയരമുള്ള എല്ലാ കുന്നുകളിന്മേലും 1

15ഉന്നതമായ സകലഗോപുരത്തിന്മേലും 2 ഉറപ്പുള്ള എല്ലാ മതിലിന്മേലും 1

16എല്ലാ തർശ്ശീശ് കപ്പലിന്മേലും 2 മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും + 2:16 സകല ശൃംഗാരഗോപുരത്തിന്മേലും മനോഹരമായ സകല കപ്പലിന്മേലും. വരും. 1

17അപ്പോൾ മനുഷ്യന്‍റെ ഗർവ്വം + 2:17 ഗർവ്വം അഹങ്കാരം. കുനിയും; 2 പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും. 1

18വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും. 1

19യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ 2 അവർ അവന്‍റെ ഭയങ്കരത്വം നിമിത്തവും 1 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും 2 പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും. 1

20അവർ നമസ്കരിക്കുവാൻ 2 വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ 1 മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ 2 തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും. 1

21യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ 2 അവന്‍റെ ഭയങ്കരത്വം നിമിത്തവും 1 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും 2 അവർ പാറകളുടെ പിളർപ്പുകളിലും 2 ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും 1

22മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; 2 അവനെ എന്ത് വിലമതിക്കുവാനുള്ളു?

← Isaiah 1Read In The App, Free →Isaiah 3 →

Study Isaiah 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566