Isaiah · ബൈബിൾ (മലയാളം)

Isaiah 42

1“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; 2 എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ + 42:1 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നു മറ്റ് ഭാഷാന്തരത്തിൽ കാണാം. ; 1 ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; 2 അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. 1

2അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല, 2 തെരുവീഥിയിൽ തന്‍റെ ശബ്ദം കേൾപ്പിക്കുകയുമില്ല. 1

3ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല; 2 പുകയുന്ന തിരി കെടുത്തികളയുകയില്ല; 2 അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. 1

4ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; 2 അധൈര്യപ്പെടുകയുമില്ല; 2 അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.” 1

5ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും 2 ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും 1 അതിലെ ജനത്തിനു ശ്വാസത്തെയും 2 അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത 2 യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 1

6“കുരുട്ടുകണ്ണുകളെ തുറക്കുവാനും 2 തടവുകാരെ തടവറയിൽനിന്നും 1 അന്ധകാരത്തിൽ ഇരിക്കുന്നവരെ 2 കാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും 1

7യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; 2 ഞാൻ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും; 1 നിന്നെ ജനത്തിന്‍റെ നിയമവും 2 ജനതകളുടെ പ്രകാശവും ആക്കും. 1

8ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം; 2 ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും 2 എന്‍റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല. 1

9പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; 2 ഞാൻ പുതിയത് അറിയിക്കുന്നു; 2 അത് ഉത്ഭവിക്കും മുമ്പ് ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.” 1 യഹോവയ്ക്ക് ഒരു സ്തോത്രഗീതം 1

10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും 2 അവയിലെ നിവാസികളും ആയുള്ളവരേ, 1 യഹോവയ്ക്ക് ഒരു പുതിയ പാട്ടും 2 ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ. 1

11മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ; 2 കേദാർ പാർക്കുന്ന ഗ്രാമങ്ങളും; 1 ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും 2 മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. 1

12അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് 2 അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. 1

13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; 2 ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; 1 അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; 2 തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. 1 ദൈവത്തിന്‍റെ വാഗ്ദാനം 1

14ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; 2 ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; 1 ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു. 1

15ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി 2 അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; 1 ഞാൻ നദികളെ ദ്വീപുകളാക്കും; 2 പൊയ്കകളെ വറ്റിച്ചുകളയും. 1

16ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; 2 അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; 1 ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും 2 ദുർഘടങ്ങളെ സമഭൂമിയും ആക്കും; 2 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും + 42:16 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും ഈ കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്യും; അവരെ ഉപേക്ഷിക്കുകയുമില്ല. എന്നുമാകാം. . 1

17വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: 2 ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ 2 പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും. 1 യിസ്രായേലിന്‍റെ അന്ധത 1

18“ചെകിടന്മാരേ, കേൾക്കുവിൻ; 2 കുരുടന്മാരേ, നോക്കിക്കാണുവിൻ! 1

19എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍? 2 ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്‍? 1 എന്‍റെ പ്രിയനെപ്പോലെ കുരുടനും 2 യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്‍? 1

20പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല + 42:20 സൂക്ഷിക്കുന്നില്ല നിരീക്ഷിക്കുന്നില്ല എന്നു മറ്റ് ഭാഷന്തരത്തിൽ കാണാം. ; 2 ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.” 1

21യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി 2 മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു. 1

22എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; 2 അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും 1 കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; 2 അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; 1 അവർ കൊള്ളയായിപ്പോയി, 2 “മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല. 1

23നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും? 2 ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേൾക്കും? 1

24യാക്കോബിനെ കൊള്ളയായും 2 യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്‍? 1 യഹോവ തന്നെയല്ലോ; അവനോട് നാം പാപം ചെയ്തുപോയി 2 അവന്‍റെ വഴികളിൽ നടക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; 2 അവന്‍റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. 1

25അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവും 2 യുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു; 1 അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; 2 അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

← Isaiah 41Read In The App, Free →Isaiah 43 →

Study Isaiah 42

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566