Isaiah · ബൈബിൾ (മലയാളം)

Isaiah 58

1ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്; 2 കാഹളംപോലെ നിന്‍റെ ശബ്ദം ഉയർത്തി, 1 എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും 2 യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക. 1

2എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച് 2 എന്‍റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു; 1 നീതി പ്രവർത്തിക്കുകയും 2 അവരുടെ ദൈവത്തിന്‍റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെ 1 അവർ നീതിയുള്ള വിധികളെ എന്നോട് ചോദിച്ചു 2 ദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു. 1

3“ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? 2 ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?” 1 “ഇതാ, നിങ്ങൾ നോമ്പു നോല്‍ക്കുന്ന ദിവസത്തിൽ തന്നെ 2 നിങ്ങളുടെ കാര്യാദികളെ നോക്കുകയും 1 നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട് 2 അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു. 1

4നിങ്ങൾ വിവാദത്തിനും കലഹത്തിനും 2 ക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്‍ക്കുന്നു; 1 നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾക്കുവാൻ 2 തക്കവിധമല്ല നിങ്ങൾ ഇന്ന് നോമ്പു നോല്‍ക്കുന്നത്. 1

5എനിക്ക് ഇഷ്ടമുള്ള നോമ്പും 2 മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? 1 തലയെ വേഴത്തെപ്പോലെ + 58:5 വേഴത്തെപ്പോലെ ഒരുതരം വലിയപുല്ല്. കുനിയിക്കുക, 2 ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക, 1 ഇതാകുന്നുവോ ഉപവാസം? 2 ഇതിനോ നീ നോമ്പെന്നും 2 യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്? 1

6അന്യായബന്ധനങ്ങളെ അഴിക്കുക; 2 നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക; 1 പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; 2 എല്ലാ നുകത്തെയും തകർക്കുക; 2 ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? 1

7വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതും 2 അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും 1 നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും 2 നിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു 2 നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ? 1

8അപ്പോൾ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; 2 നിന്‍റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും + 58:8 പൊറുതിവരും സൗഖ്യം വരും. ; 1 നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും; 2 യഹോവയുടെ മഹത്ത്വം നിന്‍റെ പിൻപട ആയിരിക്കും. 1

9അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; 2 നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്നു അവിടുന്ന് അരുളിച്ചെയ്യും; 1 നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും 2 നീ നിന്‍റെ നടുവിൽനിന്നു നീക്കിക്കളയുകയും 1

10വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും 2 കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തി വരുത്തുകയും ചെയ്യുമെങ്കിൽ 1 നിന്‍റെ പ്രകാശം ഇരുളിൽ ഉദിക്കും; 2 നിന്‍റെ അന്ധകാരം നട്ടുച്ചപോലെയാകും. 1

11യഹോവ നിന്നെ എല്ലായ്‌പ്പോഴും നടത്തുകയും 2 വരണ്ടനിലത്തിലും നിന്‍റെ വിശപ്പ് അടക്കി, 1 നിന്‍റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; 1 നീ നനവുള്ള തോട്ടംപോലെയും 2 വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. 1

12നിന്‍റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; 2 തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; 1 കേടുതീർക്കുന്നവനെന്നും പാർക്കുവാൻ തക്കവിധം 2 പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും 2 നിനക്കു പേര് പറയും. 1

13നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികൾ നോക്കാതെ 2 ശബ്ബത്തിൽ നിന്‍റെ കാൽ അടക്കിവച്ചു, 1 ശബ്ബത്തിനെ ഒരു സന്തോഷം എന്നും 2 യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുകയും 1 നിന്‍റെ വേലയ്ക്കു പോവുകയോ 2 നിന്‍റെ കാര്യാദികളെ നോക്കുകയോ 1 വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതെ 2 അതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കിൽ, 2 നീ യഹോവയിൽ പ്രമോദിക്കും + 58:13 പ്രമോദിക്കും ആനന്ദിക്കും. ; 1

14ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറി ഓടുമാറാക്കുകയും 2 നിന്‍റെ പിതാവായ യാക്കോബിന്‍റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്യും” 2 യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

← Isaiah 57Read In The App, Free →Isaiah 59 →

Study Isaiah 58

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566