Isaiah · ബൈബിൾ (മലയാളം)

Isaiah 31

1യിസ്രായേലിന്‍റെ പരിശുദ്ധനിലേക്കു നോക്കുകയോ 2 യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ 1 സഹായത്തിനായി മിസ്രയീമിൽ ചെന്നു 1 കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും 2 കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട് 2 അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം! 1

2എന്നാൽ അവിടുന്നും ജ്ഞാനിയാകുന്നു; 2 അവിടുന്ന് അനർത്ഥം വരുത്തും; 1 അവിടുത്തെ വചനം മാറ്റുകയില്ല; 2 അവിടുന്ന് ദുഷ്കർമ്മികളുടെ ഗൃഹത്തിനും 1 ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും 2 വിരോധമായി എഴുന്നേല്‍ക്കും. 1

3മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരാകുന്നു; 2 അവരുടെ കുതിരകൾ ആത്മാവല്ല, ജഡമാകുന്നു; 1 യഹോവ അവിടുത്തെ കൈ നീട്ടുമ്പോൾ 2 സഹായിക്കുന്നവൻ ഇടറുകയും 1 സഹായിക്കപ്പെടുന്നവൻ വീഴുകയും 2 അവരെല്ലാവരും ഒരുപോലെ നശിച്ചുപോവുകയും ചെയ്യും. 1

4യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: 1 “സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾ 2 ഇടയക്കൂട്ടത്തെ അതിന്‍റെ നേരെ വിളിച്ചുകൂട്ടിയാലും 1 അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും 2 അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ 1 സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും 2 അതിന്‍റെ ഗിരിയിലും യുദ്ധം ചെയ്യുവാൻ ഇറങ്ങിവരും. 1

5പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ 2 സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. 1 അവിടുന്ന് അതിനെ കാത്തുരക്ഷിക്കും; 2 നശിപ്പിക്കാതെ അതിനെ പരിപാലിക്കും.”

6യിസ്രായേൽ മക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്‍റെ അടുക്കലേക്ക് തിരിയുവിൻ.

7ആ നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്ക് പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ ത്യജിച്ചുകളയും. 1

8“എന്നാൽ അശ്ശൂർ പുരുഷന്‍റെതല്ലാത്ത വാളാൽ വീഴും; 2 മനുഷ്യന്‍റെതല്ലാത്ത വാളിന് ഇരയായിത്തീരും; 1 അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ 2 അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും + 31:8 ഊഴിയവേലക്കാരായിത്തീരും നിര്‍ബന്ധിതവേലക്കാർ. . 1

9ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; 2 അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും” 1 എന്നു സീയോനിൽ തീയും 2 യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.

← Isaiah 30Read In The App, Free →Isaiah 32 →

Study Isaiah 31

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566