Isaiah · ബൈബിൾ (മലയാളം)

Isaiah 51

1“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ; 1 നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും 2 നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. 1

2നിങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രാഹാമിങ്കലേക്കും 2 നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; 1 ഞാൻ അവനെ ഏകനായിട്ടു വിളിച്ചു 2 അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.” 1

3യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; 2 അവിടുന്ന് അതിന്‍റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, 1 അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും 2 അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; 1 ആനന്ദവും സന്തോഷവും സ്തോത്രവും 2 സംഗീതഘോഷവും അതിൽ ഉണ്ടാകും. 1

4“എന്‍റെ ജനമേ, എന്‍റെ വാക്കു കേൾക്കുവിൻ; 2 എന്‍റെ ജനതയേ, എനിക്ക് ചെവിതരുവിൻ; 1 ഉപദേശം എങ്കൽനിന്ന് പുറപ്പെടും; 2 ഞാൻ എന്‍റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും. 1

5എന്‍റെ നീതി സമീപമായിരിക്കുന്നു; 2 എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; 1 എന്‍റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും; 2 ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; 2 എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. 1

6നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; 2 താഴെ ഭൂമിയെ നോക്കുവിൻ; 1 ആകാശം പുകപോലെ പൊയ്പോകും; 2 ഭൂമി വസ്ത്രംപോലെ പഴകും; 1 അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; 2 എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; 2 എന്‍റെ നീതിക്കു നീക്കം വരുകയുമില്ല. 1

7നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ; 1 നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; 2 അവരുടെ ദൂഷണങ്ങളെ + 51:7 ദൂഷണങ്ങളെ ദുഷിച്ചുപറയല്‍, ദോഷം ആരോപിക്കല്‍, അപവാദം. പേടിക്കുകയും അരുത്. 1

8പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; 2 കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; 1 എന്നാൽ എന്‍റെ നീതി ശാശ്വതമായും 2 എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.” 1

9യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ളുക; 2 പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; 2 രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ? + 51:9 രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ? കനാന്യ പുരാണത്തില്‍ സൃഷ്ടിപ്പിന്റെ ക്രമം വിട്ടു കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലേക്ക് തിരകെ വരുവാന്‍ ഭീഷണി കാട്ടുന്ന പെരുവെള്ളം. അത്‌ കടലും ലിവ്യാഥാനുമായി ബന്ധപ്പെട്ടിരിക്കുന്നു. യെശയ്യാവ് 27:1 നോക്കുക. 1

10സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളയുകയും 2 വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിനു 2 സമുദ്രത്തിന്‍റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ? 1

11യഹോവയുടെ വിമുക്തന്മാർ + 51:11 വിമുക്തന്മാർ വീണ്ടെടുക്കപ്പെട്ടവർ എന്നും ആകാം. ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; 2 നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; 1 അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; 2 ദുഃഖവും ഞരക്കവും ഓടിപ്പോകും. 1

12“ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; 2 എന്നാൽ മരിച്ചുപോകുന്ന മർത്യനെയും 2 പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്‍? 1

13ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി 2 നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും 1 പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് 2 അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്? 1

14പീഡകന്‍റെ ക്രോധം എവിടെ? 2 ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; 1 അവൻ തടവറയിൽ + 51:14 തടവറയിൽ കുഴി എന്നും പാതാളം എന്നും ഭാഷാന്തരങ്ങളിൽ കാണുന്നു. മരിക്കുകയില്ല; 2 അവന്‍റെ ആഹാരത്തിന് മുട്ടുവരുകയുമില്ല. 1

15തിരകൾ അലറുവാൻ തക്കവിധം സമുദ്രത്തെ കോപിപ്പിക്കുന്നവനായി 2 നിന്‍റെ ദൈവമായ യഹോവ ഞാൻ ആകുന്നു; 2 സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്‍റെ നാമം. 1

16ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും 2 സീയോനോട്: ‘നീ എന്‍റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിന് 1 ഞാൻ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി 2 എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.” 1

17യഹോവയുടെ കൈയിൽനിന്ന് അവന്‍റെ ക്രോധത്തിന്‍റെ പാനപാത്രം കുടിച്ചിട്ടുള്ള 2 യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്കുക; 1 പരിഭ്രമമാകുന്ന പാനപാത്രത്തിന്‍റെ മട്ട് 2 നീ കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു. 1

18അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; 2 അവൾ വളർത്തിയ എല്ലാമക്കളിലും 2 അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല. 1

19ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; 2 നിന്നോട് ആര്‍ സഹതാപം കാണിക്കും? 1 ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; 2 ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ? 1

20നിന്‍റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ 2 വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; 1 അവർ യഹോവയുടെ ക്രോധവും 2 നിന്‍റെ ദൈവത്തിന്‍റെ ശാസനയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. 1

21അതുകൊണ്ട് പീഢ അനുഭവിക്കുന്നവളും 2 വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയവളേ, 2 ഇതു കേട്ടുകൊള്ളുക. 1

22നിന്‍റെ കർത്താവായ യഹോവയും 2 അവിടുത്തെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, 2 എന്‍റെ ക്രോധമാകുന്ന പാനപാത്രത്തിന്‍റെ മട്ട് തന്നെ, 1 നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; 2 ഇനി നീ അത് കുടിക്കുകയില്ല; 1

23‘കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ’ എന്നു അവർ നിന്നോട് പറഞ്ഞുവല്ലോ; 2 അങ്ങനെ കടന്നുപോകുന്നവർക്കു നീ നിന്‍റെ മുതുകിനെ 1 നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടി വന്നുവല്ലോ. 2 എന്നാൽ നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ 2 ഞാൻ ഈ പാനപാത്രം കൊടുക്കും.”

← Isaiah 50Read In The App, Free →Isaiah 52 →

Study Isaiah 51

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566