Isaiah 59
1രക്ഷിക്കുവാൻ കഴിയാത്തവിധം യഹോവയുടെ കൈ കുറുകീട്ടില്ല; 2 കേൾക്കുവാൻ കഴിയാത്തവിധം അവന്‍റെ ചെവി മന്ദമായിട്ടുമില്ല. 1
2നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും 2 നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്; 1 നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാത്തവിധം 2 അവന്‍റെ മുഖത്തെ നിങ്ങൾക്ക് മറയ്ക്കുമാറാക്കിയത്. 1
3നിങ്ങളുടെ കൈകൾ രക്തംകൊണ്ടും 2 നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; 1 നിങ്ങളുടെ അധരങ്ങൾ ഭോഷ്ക് സംസാരിക്കുന്നു; 2 നിങ്ങളുടെ നാവ് നീതികേട് ജപിക്കുന്നു + 59:3 ജപിക്കുന്നു ആവര്‍ത്തിച്ചു ചൊല്ലുക, പിറുപിറുക്കുക, പതുക്കെ പറയുക എന്നും അർത്ഥം ഉണ്ട്. . 1
4ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; 2 ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; 1 അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു; 2 അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു. 1
5അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയും 2 ചിലന്തിവല നെയ്യുകയും ചെയ്യുന്നു; 1 ആ മുട്ട തിന്നുന്നവൻ മരിക്കും; 2 പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു. 1
6അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; 2 അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല; 1 അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; 2 അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്. 1
7അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; 2 കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു; 1 അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; 2 ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്. 1
8സമാധാനത്തിന്‍റെ വഴി അവർ അറിയുന്നില്ല; 2 അവരുടെ നടപ്പിൽ ന്യായവും ഇല്ല; 1 അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; 2 അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല. 1
9അതുകൊണ്ട് ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു; 2 നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല; 1 ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു; 2 എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു; 2 എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു. 1
10ഞങ്ങൾ കുരുടന്മാരെപ്പോലെ ഭിത്തി തപ്പിനടക്കുന്നു; 2 കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; 1 സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങൾ നട്ടുച്ചയ്ക്ക് ഇടറുന്നു; 2 ശക്തരായവരുടെ + 59:10 ശക്തരായവരുടെ ശൂന്യമാക്കപ്പെട്ടവരുടെ മദ്ധ്യത്തിൽ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു. 1
11ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; 2 പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; 1 ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; 2 രക്ഷക്കായി കാത്തിരിക്കുന്നു; എന്നാൽ അത് ഞങ്ങളോട് അകന്നിരിക്കുന്നു. 1
12ഞങ്ങളുടെ അതിക്രമങ്ങൾ നിന്‍റെ മുമ്പാകെ പെരുകിയിരിക്കുന്നു; 2 ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; 1 ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു + 59:12 ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു ഞങ്ങളോടൊപ്പമുണ്ട്. ; 2 ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു. 1
13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, 2 ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, 1 പീഡനവും മത്സരവും സംസാരിക്കുക, 2 വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ. 1
14അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; 2 സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടക്കുവാൻ കഴിയുന്നതുമില്ല. 1
15സത്യം കാണാതെയായി; 2 ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; 1 യഹോവ അത് കണ്ടിട്ട് ന്യായം ഇല്ലായ്കനിമിത്തം 2 അവിടുത്തേക്കു അനിഷ്ടം തോന്നുന്നു. 1
16ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; 2 അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി, 2 അവിടുത്തെ നീതി അവനെ താങ്ങി. 1
17അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു, 2 രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു; 1 അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു, 2 തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു. 1
18അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും; 2 അവിടുത്തെ വൈരികൾക്കു ക്രോധവും 1 അവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ; 2 ദ്വീപുവാസികളോട് അവിടുന്ന് പകരംവീട്ടും. 1
19അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും 2 കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും; 1 കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ 2 ഒരു നദിപോലെ അവൻ വരും. + 59:19 തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും. അവര്‍ക്കെതിരെ ഒരു കൊടി ഉയര്‍ത്തും 1
20എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും 2 അവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാടു.
21“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു: “നിൻ്റെമേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാൻ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.