Isaiah 34
1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; 2 വംശങ്ങളേ, ശ്രദ്ധതരുവിൻ; 1 ഭൂമിയും അതിന്‍റെ നിറവും 2 ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 1
2യഹോവയ്ക്കു സകലജനതകളോടും കോപവും 2 അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; 2 അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു. 1
3അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; 2 അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; 2 അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും. 1
4ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; 2 ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; 1 അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും 2 അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. 1
5എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; 2 അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും 2 ന്യായവിധിക്കായി ഇറങ്ങിവരും. 1
6യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; 2 കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും 1 ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; 2 യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും 2 ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്. 1
7അവയോടുകൂടി കാട്ടുപോത്തുകളും 2 കാളകളോടുകൂടി മൂരികളും വീഴും; 1 അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; 2 അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. 1
8അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും 2 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന + 34:8 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന സീയോനുവേണ്ടി പകരംവീട്ടുന്ന എന്നുമാകാം. വർഷവും ആകുന്നു. 1
9ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും 2 നിലം കത്തുന്ന കീലായും ഭവിക്കും. 1
10രാവും പകലും അത് കെടുകയില്ല; 2 അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; 1 തലമുറതലമുറയായി അത് ശൂന്യമായി കിടക്കും; 2 ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല. 1
11വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; 2 മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; 1 അവൻ അതിന്മേൽ പാഴിന്‍റെ നൂലും 2 ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും. 1
12അതിലെ കുലീനന്മാർ + 34:12 കുലീനന്മാർ ഉന്നതകുലജാതന്മാർ. ആരും രാജത്വം ഘോഷിക്കുകയില്ല; 2 അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും. 1
13അതിന്‍റെ അരമനകളിൽ മുള്ളും 2 അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; 1 അത് കുറുക്കന്മാർക്കു പാർപ്പിടവും 2 ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. 1
14മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; 2 വനഭൂതം വനഭൂതത്തെ വിളിക്കും; 1 അവിടെ വേതാളം + 34:14 വേതാളം നത്ത് എന്നു എബ്രായ ബൈബിളിൽ. കിടക്കുകയും 2 വിശ്രമം പ്രാപിക്കുകയും ചെയ്യും. 1
15അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു 2 കുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; 2 അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും. 1
16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; 2 അവയിൽ ഒന്നും കാണാതിരിക്കുകയില്ല; 1 ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; 2 അവിടുത്തെ വായല്ലയോ കല്പിച്ചത്; 2 അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്. 1
17അവിടുന്ന് അവക്കായി ചീട്ടിട്ടു, 2 അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; 1 അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി 2 തലമുറതലമുറയായി അതിൽ വസിക്കും.