Isaiah 41
1“ദ്വീപുകളേ, എന്‍റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; 2 ജനതകൾ ശക്തിയെ പുതുക്കട്ടെ; 1 അവർ അടുത്തുവന്നു സംസാരിക്കട്ടെ; 2 നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക. 1
2ചെല്ലുന്നെടത്തെല്ലാം നീതി എതിരേല്ക്കുന്നവനെ + 41:2 നീതി എതിരേല്ക്കുന്നവനെ കോരെശ് എന്നു പേരുള്ള പേര്‍സിയ ചക്രവര്‍ത്തി. യെശയ്യാവ് 45:1 നോക്കുക 2 കിഴക്കുനിന്ന് ഉണർത്തിയതാര്? 1 അവിടുന്ന് ജനതകളെ അവന്‍റെ മുമ്പിൽ ഏല്പിച്ചുകൊടുക്കുകയും 2 അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; 1 അവരുടെ വാളിനെ അവൻ പൊടിപോലെയും 2 അവരുടെ വില്ലിനെ പാറിപ്പോകുന്ന വൈക്കോൽകുറ്റിപോലെയും ആക്കിക്കളയുന്നു. 1
3അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; 2 പാതയിൽ കാൽ വച്ചല്ല അവൻ പോകുന്നത്. 1
4ആര്‍ അത് പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? 2 ആദിമുതൽ തലമുറകളെ വിളിച്ചവൻ; 1 യഹോവയായ ഞാൻ ആദ്യനും 2 അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു.” 1
5ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; 2 ഭൂമിയുടെ അറുതികൾ വിറച്ചു; 2 അവർ ഒന്നിച്ചുകൂടി അടുത്തുവന്നു; 1
6അവർ അന്യോന്യം സഹായിച്ചു; 2 ഒരുത്തൻ മറ്റേവനോട്: “ധൈര്യമായിരിക്കുക” എന്നു പറഞ്ഞു. 1
7അങ്ങനെ ആശാരി തട്ടാനെയും 2 കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി 1 “കൂട്ടിവിളക്കുന്നതിനു അത് തയ്യാറായിരിക്കുന്നു” എന്നു പറഞ്ഞ്, 2 ഇളകാതെയിരിക്കേണ്ടതിനു അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു. 1
8“നീയോ, എന്‍റെ ദാസനായ യിസ്രായേലേ, 2 ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, 2 എന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിയേ, 1
9‘നീ എന്‍റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞ് കൊണ്ടു 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കുകയും അതിന്‍റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കുകയും ചെയ്തിരിക്കുന്നവനായുള്ളവനേ, 1
10നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; 2 ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; 1 ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; 2 എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും. 1
11നിന്നോട് കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; 2 നിന്നോട് വിവാദിക്കുന്നവർ + 41:11 വിവാദിക്കുന്നവർ തര്‍ക്കം, വാദപ്രതിവാദം. നശിച്ചു ഇല്ലാതെയാകും. 1
12നിന്നോട് പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; 2 നിന്നോട് യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. 1
13നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ നിന്‍റെ വലംകൈ പിടിച്ചു 2 നിന്നോട്: ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു.” 1
14“പുഴുവായ യാക്കോബേ, യിസ്രായേൽജനമേ, ഭയപ്പെടേണ്ടാ; 1 ഞാൻ നിന്നെ സഹായിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു; 2 നിന്‍റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്‍റെ പരിശുദ്ധൻ തന്നെ. 1
15“ഇതാ, ഞാൻ നിന്നെ പുതിയതും 2 മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; 1 നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും 2 കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും. 1
16നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും; 2 ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; 1 നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു 2 യിസ്രായേലിന്‍റെ പരിശുദ്ധനിൽ പുകഴും. 1
17എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; 2 ഒട്ടും കിട്ടായ്കയാൽ അവരുടെ നാവ് ദാഹംകൊണ്ടു വരണ്ടുപോകുന്നു. 1 യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; 2 യിസ്രായേലിന്‍റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല. 1
18ഞാൻ പാഴ്മലകളിൽ നദികളെയും 2 താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; 1 മരുഭൂമിയെ ഞാൻ നീർപൊയ്കയും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കും. 1
19ഞാൻ മരുഭൂമിയിൽ ദേവദാരു, 2 ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; 1 ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും 2 പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും. 1
20യഹോവയുടെ കൈ അത് ചെയ്തു എന്നും 2 യിസ്രായേലിന്‍റെ പരിശുദ്ധൻ അത് സൃഷ്ടിച്ചു എന്നും 1 അവരെല്ലാവരും കണ്ടു അറിഞ്ഞ് 2 വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.” 1 വിഗ്രഹങ്ങളുടെ നിരർത്ഥകത 1
21“നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; 2 “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു. 1
22സംഭവിക്കുവാനുള്ളത് അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; 2 നാം വിചാരിച്ച് അതിന്‍റെ അവസാനം അറിയേണ്ടതിന് 1 ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; 2 അല്ലെങ്കിൽ സംഭവിക്കുവാനുള്ളത് നമ്മെ കേൾപ്പിക്കട്ടെ. 1
23നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന് 2 മേലാൽ വരുവാനുള്ളതു പ്രസ്താവിക്കുവിൻ; 1 ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിനു 2 നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുവിൻ. 1
24നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; 2 നിങ്ങളെ തിരഞ്ഞെടുക്കുന്നവൻ മ്ലേച്ഛനാകുന്നു. 1
25“ഞാൻ ഒരുവനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; 2 സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; 1 അവൻ എന്‍റെ നാമത്തെ ആരാധിക്കും; 2 അവൻ വന്നു ചെളിയെപ്പോലെയും 1 കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും 2 ദേശാധിപതികളെ ചവിട്ടും. 1
26ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും ‘അവൻ നീതിമാൻ’ എന്നു ഞങ്ങൾ പറയേണ്ടതിന് 2 പണ്ടേയും ആര്‍ പ്രസ്താവിച്ചിട്ടുള്ളു? 1 പ്രസ്താവിക്കുവാനോ കാണിച്ചുതരുവാനോ 2 നിങ്ങളുടെ വാക്കു കേൾക്കുവാനോ ആരും ഇല്ല. 1
27ഞാൻ ആദ്യനായി സീയോനോട്: ‘ഇതാ, ഇതാ, അവർ വരുന്നു’ എന്നു പറയുന്നു; 2 യെരൂശലേമിനു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു. 1
28ഞാൻ നോക്കിയപ്പോൾ: ഒരുത്തനുമില്ല; 2 ഞാൻ ചോദിച്ചപ്പോൾ; ഉത്തരം പറയുവാൻ 2 അവരിൽ ഒരു ആലോചനക്കാരനും ഇല്ല. 1
29അവരെല്ലാവരും വ്യാജമാകുന്നു; 2 അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; 2 അവരുടെ വിഗ്രഹങ്ങൾ കാറ്റുപോലെ ശൂന്യവും തന്നെ.”