Isaiah 27
1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാൾകൊണ്ടു വിദ്രുതസർപ്പമായ + 27:1 വിദ്രുതസർപ്പമായ കുതിച്ചുപായുന്ന സർപ്പമായ. ലിവ്യാഥാനെയും വക്രസർപ്പമായ + 27:1 വക്രസർപ്പമായ വളഞ്ഞുപുളഞ്ഞ് പോകുന്ന സർപ്പമായ. ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും. 1
2അന്നു നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ. 1
3“യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; 2 നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; 1 ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു 2 ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും. 1
4ക്രോധം എനിക്കില്ല; 2 യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും 2 എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; 1 ഞാൻ അവയുടെ നേരെ ചെന്നു 2 അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. 1
5അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് 2 എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ; 2 അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ.” 1
6വരുംകാലത്ത് യാക്കോബ് വേരൂന്നുകയും 2 യിസ്രായേൽ തളിർത്തുപൂക്കുകയും 1 അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം 2 ഫലപൂർണ്ണമാവുകയും ചെയ്യും. 1
7യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ 2 യഹോവ യിസ്രായേലിനെ അടിച്ചത്? 1 യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ 2 അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്? 1
8ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍ + 27:8 യുദ്ധത്തില്‍ അളന്ന് പങ്കെടുപ്പിക്കുകയും 2 പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു. 1
9ഇതുകൊണ്ട് യാക്കോബിന്‍റെ അകൃത്യത്തിനു പരിഹാരം വരും; 2 അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു; 1 അവൻ ബലിപീഠത്തിന്‍റെ കല്ല് എല്ലാം 2 ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ 1 അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും 2 ഇനി നിവിർന്നുനില്‍ക്കുകയില്ല. 1
10ഉറപ്പുള്ള പട്ടണം ഏകാന്തവും 2 മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; 1 അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് 2 അവിടെയുള്ള തളിരുകൾ തിന്നുകളയും. 1
11അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; 2 സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും; 1 അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; 2 അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; 2 അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല.
12ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.
13അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.