Isaiah 56
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “എന്‍റെ രക്ഷ വരുവാനും എന്‍റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കുകയാൽ 2 ന്യായം പ്രമാണിച്ചു നീതി പ്രവർത്തിക്കുവിൻ. 1
2ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു 2 ദോഷം ചെയ്യാത്തവിധം തന്‍റെ കൈ സൂക്ഷിച്ചുംകൊണ്ട് 1 ഇതു ചെയ്യുന്ന മർത്യനും 2 ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.” 1
3യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; 2 “യഹോവ എന്നെ തന്‍റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും” എന്നു പറയരുത്; 2 ഷണ്ഡനും: “ഞാൻ ഒരു ഉണങ്ങിയ വൃക്ഷം” എന്നു പറയരുത്. 1
4“എന്‍റെ ശബ്ബത്ത് ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും 2 എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോടു 2 യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു: 1
5ഞാൻ അവർക്ക് എന്‍റെ ആലയത്തിലും 2 എന്‍റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായ ഒരു സ്ഥലവും + 56:5 സ്ഥലവും ജ്ഞാപകവും, സ്മാരകവും എന്നുമാകാം. നാമവും കൊടുക്കും; 1 ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നെ 2 ഞാൻ അവർക്ക് കൊടുക്കും.” 1
6യഹോവയെ സേവിച്ച്, അവന്‍റെ നാമത്തെ സ്നേഹിച്ച്, 2 അവന്‍റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, 1 “ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും 2 എന്‍റെ നിയമം പ്രമാണിച്ചു നടക്കുകയും ചെയ്യുന്നവരെ 2 എല്ലാവരെയും തന്നെ, 1
7ഞാൻ എന്‍റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്ന്, 2 എന്‍റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; 1 അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും 2 എന്‍റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; 1 എന്‍റെ ആലയം സകലജനതകൾക്കും ഉള്ള 2 പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും. 1
8ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടുതന്നെ, 2 ‘ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും’” എന്നു 1 യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ശേഖരിക്കുന്ന 2 ദൈവമായ യഹോവയുടെ അരുളപ്പാടു. 1 ദുഷ്ടനേതാക്കൾക്കുള്ള താക്കീത് 1
9വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവയേ, 2 വന്ന് തിന്നുകൊള്ളുവിൻ. 1
10അവന്‍റെ കാവല്ക്കാർ കുരുടന്മാർ; 2 അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, 1 അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ; 2 അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു. 1
11ഈ നായ്‌ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ; 2 ഈ ഇടയന്മാരോ സൂക്ഷിക്കുവാൻ അറിയാത്തവർ + 56:11 സൂക്ഷിക്കുവാൻ അറിയാത്തവർ തിരിച്ചറിയുവാൻ കഴിയാത്തവർ എന്നുമാകാം. ; 1 അവരെല്ലാവരും ഒട്ടൊഴിയാതെ അവനവന്‍റെ വഴിക്കും 2 ഓരോരുത്തൻ അവനവന്‍റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു. 1
12“വരുവിൻ: ഞാൻ പോയി വീഞ്ഞുകൊണ്ടുവരാം; 2 നമുക്കു മദ്യം കുടിക്കാം; 1 ഇന്നത്തെപ്പോലെ നാളെയും സമൃദ്ധിയിൽ തന്നെ” 2 എന്നു അവർ പറയുന്നു.